
ജനഗണമന പാടി അമേരിക്കന്‍ സൈനികര്‍; വിഡിയോ വൈറല്‍
ജനഗണമന പാടി അമേരിക്കന്‍ സൈനികര്‍; വിഡിയോ വൈറല്‍
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ ദേശീയഗാനം ഓര്‍ക്കസ്ട്രയില്‍ വായിച്ച് അമേരിക്കന്‍ സൈന്യം. യുഎസ് സേനാ ബാന്‍ഡ് ജനഗണമന വായിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
യുദ്ധഭ്യാസ് എന്ന പേരുള്ള ഇന്ത്യ യുഎസ് സംയുക്ത സൈനികാഭ്യാസം വാഷിങ്ടണിലാണ് സംഘടിപ്പിച്ചത്. സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ സൈനികരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.
#WATCH USA: American Army band playing Indian National Anthem during the Exercise Yudh Abhyas 2019 at Joint Base Lewis, McChord. pic.twitter.com/J9weLpKD3X
â ANI (@ANI) September 19, 2019
ഇന്ത്യന്‍ സൈന്യത്തിന്റെ 'ബദ്‌ലുറാം കാ ബാദന്‍' എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോയു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




