
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂയോര്ക്ക്: ടൈം മാഗസിന്റെ ഈ വര്ഷത്തെ പേഴ്സണ് ഓഫ് ദി ഇയര് ബഹുമതി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും. ഭിന്നതയ്ക്കു മേല് സഹാനുഭൂതിയുടെ മേല്ക്കൈ പ്രകടമാക്കി അമേരിക്കയില് മാറ്റം കൊണ്ടുവന്നതിനാണ് ബഹുമതിയെന്ന് ടൈം മാഗസിന് അറിയിച്ചു.
യുഎസ് പകര്ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ആന്തണി ഫൗചി, മൂവ്മെന്റ് ഫോര് റാഡിക്കല് ജസ്റ്റിസ്, പ്രസിഡന്റ് ഡോണള്ഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയില് ഉണ്ടായിരുന്ന മറ്റുള്ളവര്.
Joe Biden and Kamala Harris are TIME's 2020 Person of the Year #TIMEPOY https://t.co/o97QNlSBrl pic.twitter.com/KuoBoebBN4
â TIME (@TIME) December 11, 2020
ഡോണള്ഡ് ട്രംപ് കഴിഞ്ഞ നാലു വര്ഷമായി ഭിന്നിപ്പിക്കലിന്റെ ശക്തിയായിരുന്നെന്ന് ടൈം മാഗസിന് അഭിപ്രായപ്പെട്ടു. രാജ്യം എവിടേക്കാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനമാണ് ബൈഡനും ഹാരിസും നല്കിയത്. ബഹു വംശീയതകളുടെയും ജീവിതാനുഭവങ്ങളുടെയും, ലോകവീക്ഷണത്തി്ന്റെയും സങ്കലനമാണ് അവര് മുന്നോട്ടുവയ്ക്കുന്നത്. അതിജീവിക്കാന് അമേരിക്കയ്ക്ക് അതിലൂടെ മുന്നോട്ടുപോവേണ്ടതുണ്ടെന്ന് ടൈം മാഗസിന് വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



