
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കറാച്ചി: മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില് ഒരു ഹിന്ദു ദലിത് യുവതി ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്നിന്നുള്ള കൃഷ്ണകുമാരി കോല്ഹി എന്ന മുപ്പത്തിയൊന്പതുകാരിയാണ് പാക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക വഴി പുതുചരിത്രമെഴുതിയത്. ബിലാവല് ഭൂട്ടോ സര്ദാരി നേതൃത്വം നല്കുന്ന പാക്കിസ്ഥാന് പീപ്പിള്സ് പാര്ട്ടി അംഗമാണ് ഇവര്.
സിന്ധിലെ ന്യൂനപക്ഷ സീറ്റില്നിന്നാണ് കൃഷ്ണ കുമാരി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പിടിഐ വാര്ത്താ ഏജന്സി റിപ്പോര്ട്ടുചെയ്തു. രത്ന ഭഗ്വന്ദാസിനെ നേരത്തെ പിപിപി ആദ്യ ഹിന്ദു സെനറ്ററായി തിരഞ്ഞെടുത്തിരുന്നു.
പിപിപി ടിക്കറ്റില് തന്നെ സെനറ്റിലെത്തിയിട്ടുള്ള രത്ന ഭഗ്വാന്ദാസ് ചാവ്ലയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹിന്ദു വിഭാഗക്കാരി കൂടിയാണ് കൃഷ്ണകുമാരി.
ന്യൂനപക്ഷ, വനിതാ അവകാശങ്ങള്ക്ക് കാര്യമായ പ്രാമുഖ്യം ലഭിക്കാത്ത പാക്കിസ്ഥാനില്, കൃഷ്ണകുമാരിയുടെ സെനറ്റിലേക്കുള്ള വിജയം രാഷ്ട്രീയ നാഴികക്കല്ലായാണു വിലയിരുത്തപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ താറിലുള്ള നഗര്പാര്കര് ജില്ലയിലെ വിദൂര ഗ്രാമത്തില്നിന്നാണ് കൃഷ്ണകുമാരി കോല്ഹിയുടെ വരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

