ഭക്ഷണശാലയില്‍ സ്‌ഫോടനം; ചൈനയില്‍ ഒന്‍പത് മരണം

സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു.

Last Updated :20 January 2024, 8:06 am IST

ബെയ്ജിംഗ്: ഭക്ഷണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ വുക്‌സി നഗരത്തിലുള്ള ഭക്ഷണശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 

ഭക്ഷണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു. ഇരുനൂറിലധികം അഗ്‌നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഭക്ഷണശാലയില്‍ സ്‌ഫോടനം; ചൈനയില്‍ ഒന്‍പത് മരണം