
മാലിയില്‍ ഭീകരാക്രമണം : 54 പേര്‍ കൊല്ലപ്പെട്ടു
ഇന്‍ഡലിമാനിലെ സൈനിക പോസ്റ്റിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു

മാലി : ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 53 സൈനികരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
നൈജീരിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേനക പ്രവിശ്യയിലെ ഇന്‍ഡലിമാനിലെ സൈനിക പോസ്റ്റിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈനിക പോസ്റ്റിലുണ്ടായിരുന്ന 10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാലി വാര്‍ത്താവിനിമയ മന്ത്രി യായ സങ്കേരെ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികല്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


