ലിംഗസമത്വത്തിനായി ദേശീയഗാനം മാറ്റാനൊരുങ്ങി കാനഡ 

രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങളുടെകൂടി അഭിമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ക്യാനഡ തങ്ങളുടെ ദേശീയഗാനമായ 'ഓ ക്യാനഡ'യുടെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്

Last Updated :20 January 2024, 12:09 am IST

ദേശീയഗാനം പൊതുവെ പൗരന്മാരുടെ അഭിമാനബോധം ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്, എന്നാല്‍ രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങളുടെകൂടി അഭിമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കാനഡ  തങ്ങളുടെ ദേശീയഗാനമായ 'ഓ ക്യാനഡ'യുടെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് പുതിയ ദേശിയ ഗാനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചത്. ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം കൊണ്ടുവന്നിട്ടുള്ളത്. 

'ഇന്‍ ഓള്‍ ദൈ സണ്‍സ് കമാന്‍ഡ്' എന്ന വരി 'ഇന്‍ ഓള്‍ ഓഫ് അസ് കമാന്‍ഡ്' എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. 'ഈ മാറ്റം വളരെ ചെറുതായിരിക്കാം, രണ്ട് വാക്കുകള്‍ക്ക് മാത്രമാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. പക്ഷെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ഈ വരികള്‍ വലിയ പങ്കായിരിക്കും വഹിക്കുക', സെനറ്റര്‍ ഫ്രാന്‍സിസ് ലാന്‍കിന്‍ പറഞ്ഞു. ഇനിമുതല്‍ ദേശീയഗാനം വളരെ അഭിമാനബോധത്തോടെ ആലപിക്കാനാകുമെന്നും നിയമവ്യവസ്ഥകളും നിയമവും നമ്മെ പിന്തുണയ്ക്കുമെന്ന ബോധത്തോടെയാകും ഇനി ഓരോരുത്തലും ദേശീയഗാനം ആലപിക്കുകയെന്നും ലാന്‍കിന്‍ പറഞ്ഞു.

ദേശീയഗാനത്തിലെ ഈ മാറ്റം കനേഡിയന്‍ സ്ത്രീകള്‍ക്കിടയില്‍നിന്ന് ശക്തമായ പിന്തുണ നേടിയെങ്കിലും മാറ്റത്തെ എതിര്‍ത്തും ചിലര്‍ രംഗത്തെത്തിയിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെ പല പ്രമുഖരും ഈ പുതിയ മാറ്റത്തെ അനുകൂലിച്ചിട്ടുണ്ട്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലിംഗസമത്വത്തിനായി ദേശീയഗാനം മാറ്റാനൊരുങ്ങി കാനഡ