
ശ്രീലങ്കന്‍ പളളിയിലെ ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)
നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടനപരമ്പരയില്‍ സ്ഫോടകവസ്തുക്കളുമായി ചാവേര്‍ പളളിയിലേക്ക് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊളംബോ: നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടനപരമ്പരയില്‍ സ്ഫോടകവസ്തുക്കളുമായി ചാവേര്‍ പളളിയിലേക്ക് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടന്ന സെന്റ് സെബാസ്റ്റ്യന്‍ പളളി ലക്ഷ്യമാക്കി ചാവേര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
എട്ടിടത്തായി നടന്ന സ്ഫോടന പരമ്പരയില്‍ ഒന്നാണ് സെന്റ് സെബാസ്റ്റ്യന്‍ പളളി. ശ്രീലങ്കയിലെ പ്രാദേശിക ചാനലായ സിയാത്താ ടിവിയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പുറകില്‍ ഒരു ബാഗുമായി ചാവേര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉളളത്. പളളിയുടെ മുന്‍വശത്തുകൂടി നടന്ന് പളളിയിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എട്ടിടത്തായി നടന്ന സ്ഫോടനപരമ്പരയില്‍ രണ്ടാമത്തെ സ്ഫോടനം നടന്നത് ഈ പളളിയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പളളികളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 321 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 500 പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ മുസ്ലീം പളളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാര നടപടിയാണ് ശ്രീലങ്കയില്‍ സംഭവിച്ചതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം സ്ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.
#WATCH Colombo: CCTV footage of suspected suicide bomber (carrying a backpack) walking into St Sebastian church on Easter Sunday. #SriLankaBombings (Video courtesy- Siyatha TV) pic.twitter.com/YAe089D72h
â ANI (@ANI) April 23, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു


