സൗദിയിലെ സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

Last Updated :20 January 2024, 8:27 am IST

News Now

ദുബൈ: സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ സംബന്ധമായ പരിശോധനകള്‍ക്കാണ്, എണ്‍പത്തിനാലുകാരനായ രാജാവിനെ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

2015 മുതല്‍ സൗദി അറേബ്യയുടെ ഭരണാധികാരിയായി തുടരുന്ന സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ സ്ഥാപക രാജാവ് അബ്ദുല്‍ അസീസിന്റെ മകനാണ്. അടുത്തിടെ, മുപ്പത്തിനാലുകാരനായ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.

രാജാവിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോവിഡ് വ്യാപനത്തിനു ശേഷം പൊതു ചടങ്ങുകളില്‍ രാജാവ് പങ്കെടുത്തിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയിലെ സല്‍മാന്‍ രാജാവ് ആശുപത്രിയില്‍