പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Last Updated :20 January 2024, 8:09 am IST

News Now

റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനെയാണ് ജോലി സ്ഥലമായ ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലായിരുന്നു ബാലകൃഷ്ണന് ജോലി. കമ്പനിയുടെ നടത്തിപ്പുകാരന്‍ നാട്ടിലായതിനാല്‍ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി