
ഹെപ്പറ്റൈറ്റിസ് എ പടരുന്നു: കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ
കഴിഞ്ഞ വര്‍ഷമാണ് കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗം കണ്ടെത്തിയത്.

ലോസ്ഏഞ്ചല്‍സ്: ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ വാക്സിന്റെ അഭാവത്തിലാണ് പുതിയ നീക്കം. രോഗബാധയെ തുടര്‍ന്ന് 18 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് 581 ആളുകളില്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ആളുകള്‍ക്ക് രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ജര് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ തടയാനുള്ള ഏക മാര്‍ഗം വാക്സിനേഷനാണെന്ന് പൊതു ആരോഗ്യ ഡയറക്ടര്‍ ഡോക്ടര്‍ കരണ്‍ സ്മിത്ത് അറിയിച്ചു.
രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ മിക്കവരും ഭവനരഹിതരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് എന്നത് പകര്‍ച്ചവ്യാധി തടയുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറായതെന്നും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

