നനവ് - ആന്റണി ജോസ് കല്ലൂക്കാരന്‍ എഴുതിയ കവിത

malayalam poem
ആന്റണി ജോസ് കല്ലൂക്കാരന്‍ എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :18 ജൂലൈ 2025, 2:49 pm IST

പകല്‍ കിനാവില്‍ മറഞ്ഞ നോട്ടങ്ങള്‍,

യാത്രയില്‍ പെരുമ്പറകൊട്ടി പെയ്തിറങ്ങി

വിതുമ്പി വിങ്ങിയ വിടരാമൊട്ടുപോല്‍,

തുളുമ്പാതെ തുളുമ്പി നിന്നോര്‍മ്മകള്‍

വിരലകലെ നീ കൊഞ്ചി നിന്നതും,

വാല്‍ക്കണ്ണാലെ കെഞ്ചി ചേര്‍ന്നതും

കരളടച്ചു കനവിനെ പറഞ്ഞയച്ചതും

തിരിഞ്ഞുനോക്കാതെ ഞാന്‍ യാത്രയായതും

വേനലായലഞ്ഞ യാത്രയ്‌ക്കൊടുവില്‍,

കാറ്റിന്‍ കരിമിഴിയായി നീയെത്തി

അന്ത്യചുംബനത്തിനായി പിടഞ്ഞപ്രാണനില്‍,

നെഞ്ചുതല്ലി നീ പെയ്തിറങ്ങി

News Now

Summary

Malayalam Poem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates