എവിടെ പോകുന്നു? - മുഹമ്മദ് ബിശ്‌റുൽ ഹാഫി എഴുതിയ കവിത

malayalam poem
മുഹമ്മദ് ബിശ്‌റുൽ ഹാഫി എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :6 ജൂൺ 2025, 10:44 am IST

എവിടെ പോകുന്നു? - മുഹമ്മദ് ബിശ്‌റുൽ ഹാഫി എഴുതിയ കവിത malayalam poem

മലയിൽ നിന്നുമൊഴുകി

പുഴ നീ പോകുന്നെവിടെ?

വഴിയേറെ പോകേണം,

കടലിൽ ചേർന്നീടേണം.

കുന്നിൽ നിന്നും വീശി

കാറ്റേ പോകുന്നെവിടെ?

കാടും നാടും താണ്ടി

കുളിരു പകർന്നീടേണം.

മാനത്തു നിന്നെത്തി

മഴ നീ പോകുന്നെവിടെ?

വയലും കിണറും നിറയെ

തെളിനീരെത്തിക്കേണം.

കിഴക്കു നിന്നെത്തി

സൂര്യൻ നീ പോകുന്നെവിടെ?

ഇരുളിനെ നീക്കി വഴിയിൽ

വെട്ടമൊരുക്കീടെണം.

കാട്ടിൽ നിന്നുമെത്തി

കിളി നീ പോകുന്നെവിടെ?

കാട്ടു വിശേഷം പറയാൻ

നാട്ടിൽ പോയിടേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now