കാസര്‍കോട് - സുറാബ് എഴുതിയ കവിത

Kasargod
സുറാബ് എഴുതിയ കവിതAI Image
Edited by :Shiju
Last Updated :9 ജൂൺ 2026, 11:54 am IST

തെരഞ്ഞെടുപ്പില്‍

പ്രിയപ്പെട്ട കവി തോറ്റത്

ഹൃദയമുള്ളതുകൊണ്ടാണ്.

ഞങ്ങള്‍ക്കും പറയാനുള്ളത്

അതാണ്.

കൃഷിക്കാരാണ്.

മഴ കൂടുതലാണ്.

ഇടിഞ്ഞു പോകുന്നു.

വെള്ളം കയറുന്നു.

പലയിടത്തും മണ്ണൊലിപ്പ്.

വടക്ക് കൈവീശി

ജാഥ തെക്കോട്ടു പോയി.

ഇനിയും വരും.

ഇവിടെ പലമാതിരി

വര്‍ത്തമാനങ്ങള്‍.

പലമാതിരി മനുഷ്യര്‍.

കാസര്‍കോട്,

എന്നും ഒരപരനാമം.

കാഞ്ഞിരത്തിന്റെ മണ്ണ്.

കൈപ്പിന്റെ വേര്.

ഇവിടെ നായാട്ടുണ്ട്.

തെയ്യങ്ങളുണ്ട്.

ഉറൂസുണ്ട്.

രാത്രി തനിയെ കത്തുന്ന

മരങ്ങളുണ്ട്.

മഹാകവികളുടെ ചുരം.

കയറിയാല്‍

ഐതിഹ്യങ്ങളുടെ കെട്ടുകള്‍.

തുന്നിക്കൂട്ടാനാവാത്ത

വിപ്ലവത്തിന്റെ സൂചികള്‍.

കോട്ടകള്‍.

പീരങ്കികള്‍.

അടുത്ത ജാഥയും ഇവിടുന്ന്.

വടക്കിന്റെ ശ്മശാനത്തു നിന്ന്.

സുറാബ്

സുറാബ്

News Now

Summary

Malayalam poem written by Surab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates