
അത് അവിടെ കിടന്നു - ഗൗതം ജിനീഷ് എഴുതിയ കവിത

അത് അവിടെ കിടന്നു
അമ്മ വിരലുകള്‍ക്കിടയില്‍
എന്തോ തിരുമ്മുന്നുണ്ടായിരുന്നു,
ചാരമാവാത്ത ഒരു കഷ്ണം പുകയിലയോ
അതോ വെറുമൊരു മണ്ണോ.
അങ്ങോട്ട് നോക്കരുത് എന്ന് മാത്രം പറഞ്ഞു.
WHAT TO READ NEXT

നരകപടം - പ്രസാദ് കുറ്റിക്കോട് എഴുതിയ കവിത
മുറ്റത്ത്
ചിലര്‍ കുട നിവര്ത്തുന്നുണ്ടായിരുന്നു.
മഴ പെയ്യുന്നുണ്ടായിരുന്നില്ല,
എങ്കിലും അവര്‍ കുട നിവര്‍ത്തി.
ആ വരികള്‍ എനിക്ക് ഓര്‍മ്മയില്ല.
അവര്‍ വേഗത്തില്‍ വായിച്ചു തീര്‍ത്തത്
അയാളുടെ പേരായിരുന്നോ
അതോ റേഷന്‍ കാര്‍ഡിലെ നമ്പറുകളോ?
WHAT TO READ NEXT

പിച്ചാവരം: ചിദംബരം യാത്രയിലെ കണ്ടല്‍ക്കാഴ്ചകള്‍
എനിക്ക് വലിയ തക്കാളികള്‍ കാണണമായിരുന്നു.
അമ്മ പറഞ്ഞ ആ വണ്ടിയില്‍
അയാള്‍ കയറിപ്പോയെങ്കില്‍,
അതില്‍ തക്കാളികള്‍ ഉണ്ടായിരുന്നിരിക്കണം.
ചെരിപ്പുകള്‍
പിന്നെയും അവിടെത്തന്നെ കിടന്നു.
അതില്‍ ഒരെണ്ണത്തിന്റെ വള്ളി
പൊട്ടിയിട്ടുണ്ടായിരുന്നു.
അത് മാറ്റിവെക്കാന്‍ ആരും നോക്കിയില്ല.
ഉപ്പ് കയ്പ്പ് തിന്നുന്നു.
നാവ് വരളുന്നു.
അത്രമാത്രം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Malayalam poem written by Goutham Jineesh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



