കാറ്റെടുത്ത് പോയ മഴ; വാസുദേവന്‍ മേലേടത്ത്‌ എഴുതിയ കവിത

വാസുദേവന്‍ മേലേടത്ത്‌ എഴുതിയ കവിത

malayalam poem
വാസുദേവന്‍ മേലേടത്ത്‌ എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :3 ജൂലൈ 2025, 2:14 pm IST

അടുപ്പത്ത് കറമ്പൻ ചീഞ്ചട്ടിയിൽ

കടുക് രണ്ട്മൂന്ന് പൊട്ടി..

പിന്നെ മൂന്നാല് പൊട്ടി..

അഞ്ചാറ് പൊട്ടി...

അതും കഴിഞ്ഞാണ് ഓട്ടും പുറത്ത് മഴത്തുള്ളിയൊന്ന് രണ്ട് വീണ് പൊട്ടിയത്...

കുടയെടുക്കോ...

പശുവിനെ അഴിക്കോ...

അയയിലെ തുണിയെടുക്കോ....

മുറ്റത്തെ നെല്ലെടുക്കോ..

വിറകെടുക്കോ...

വിയർത്തുകുളിച്ച് അകത്തേക്കോടിയപ്പോൾ ഒരു വമ്പൻ കാറ്റ് പുറത്തേക്കോടി...

മഴ കാറ്റെടുത്തുപോയമ്മാ...

ഒന്നരയ്ക്ക് മഴയിൽ കുതിർന്ന് വന്ന പോസ്റ്റ് മാനാണ് പറഞ്ഞത്

നീരൊഴുക്കിൽ രണ്ട് "കുന്ന്" പൊട്ടി...

കാറ്റത്ത് "മൂന്നാല്" പൊട്ടി...

മഴയിൽ "അഞ്ചാറ്" പൊട്ടി..

News Now

Summary

malayalam poem, poery, literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates