ഓക് ലാന്‍ഡിലെ ആദ്യ ട്വന്റി20യില്‍ ഒരു റണ്‍സിന് പുറത്ത്. രണ്ടാമത്തെ ട്വന്റി20യില്‍ എട്ട് റണ്‍സ്

Last Updated :20 January 2024, 8:18 am IST

News Now

ഓക് ലാന്‍ഡിലെ ആദ്യ ട്വന്റി20യില്‍ ഒരു റണ്‍സിന് പുറത്ത്. രണ്ടാമത്തെ ട്വന്റി20യില്‍ എട്ട് റണ്‍സ്. ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20യില്‍ രോഹിത്തിന് മുട്ടുവിറച്ച് രണ്ടക്കം കടക്കാനാവാതെ വീഴുന്ന പതിവ് രോഹിത് തുടരുകയായിരുന്നു അവിടെ. ഹാമില്‍ട്ടണിലേക്ക് എത്തുന്നതിന് മുന്‍പ് വരെ ന്യൂസിലാന്‍ഡിനെതിരെ രോഹിത് കളിച്ചത് 12 ട്വന്റി20. അതില്‍ രോഹിത് രണ്ടക്കം കടക്കാതെ പുറത്തായത് 8 വട്ടമാണ്...എന്നാല്‍ ഹാമില്‍ട്ടണില്‍ അതിന്റെ നിരാശയെല്ലാം രോഹിത് അടിച്ചു പറത്തി. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ ബെന്നറ്റിന്റെ നാലാമത്തെ ഡെലിവറി രോഹിത് കട്ട് ചെയ്ത് ബൗണ്ടറി ലൈനിലേക്കെത്തിച്ചു. അഞ്ചാമത്തെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഫുള്‍ ഡെലിവറി കവറിലേക്ക് െ്രെഡവ് ചെയ്ത രോഹിത്, ഓവറിലെ അവസാന പന്ത് ബൗളേഴ്‌സ് ഹെഡിലൂടെ സിക്‌സ് പറത്തി.

40 പന്തില്‍ 6 സിക്‌സും മൂന്ന് ഫോറും പറത്തി 65 റണ്‍സ് എടുത്ത രോഹിത് പുറത്തായതിന് ശേഷം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ റണ്‍റേറ്റ് ഉയര്‍ന്നില്ല. ഒടുവില്‍ സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോഴും ഇന്ത്യയുടെ രക്ഷകനായത് രോഹിത്. എന്നും കിവീസ് പേസര്‍മാര്‍ക്ക് മുന്‍പില്‍ ഫുട്ട് മൂവ്‌മെന്റ്‌സില്‍ ഉള്‍പ്പെടെ രോഹിത്തിന് പിഴയ്ക്കും എന്ന് വിമര്‍ശിക്കുന്നവരുടെ മുന്‍പിലേക്കാണ് സൂപ്പര്‍ ഓവറിലെ ആ രണ്ട് സിക്‌സ് രോഹിത് അടിച്ചു പറത്തിയത്. 

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് എന്ന് നില്‍ക്കെ സമ്മര്‍ദത്തില്‍ വലഞ്ഞ സൗത്തിയില്‍ നിന്ന് വന്നത് മോശം ഡെലിവറി. ഫ്രണ്ട് ലെഗ് മാറ്റി വൈഡ് ലോങ് ഓഫിലേക്ക് തൊടുത്ത വിന്നിങ് സിക്‌സ്. സൂപ്പര്‍ ഓവറില്‍ നാല് പന്താണ് രോഹിത് നേരിട്ടത്. ആദ്യ രണ്ട് ഡെലിവറികളില്‍ ടൈമിങ് പിഴച്ച രോഹിത്തിന്റെ താന്‍ നേരിട്ട അവസാന രണ്ട് ഡെലിവറികളില്‍ വിമര്‍ശകര്‍ക്ക് കൂടിയുള്ള മറുപടി നല്‍കി. 

ന്യൂസിലാന്‍ഡിനെതിരെ 129 എന്ന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനും ഹാമില്‍ട്ടണില്‍ രോഹിത് മാറ്റം വരുത്തുന്നു. സൂപ്പര്‍ ഓവറില്‍ 375 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് എങ്കില്‍ 65 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സില്‍ 162ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതുവരെ കിവീസിന് മുന്‍പില്‍ വട്ടപൂജ്യം, ഹാമില്‍ട്ടണില്‍ ഹീറോ