
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

മുന് ഇന്ത്യന് നായകന് എം എസ് ധോനി ഇന്ത്യന് സൈന്യം ഉപയോഗിച്ചിരുന്ന നിസാന് ജൊങ്ക എസ്യുവി സ്വന്തമാക്കി എന്നത് അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന് സഹായിക്കുന്ന മകള് സിവയുടെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നു. ധോനി തന്നെയാണ് ഇന്സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.
1965 മുതല് 1999 വരെ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം പഞ്ചാബില് നിന്നാണ് ധോനി സ്വന്തമാക്കിയത്. 3956 സിസി ഇന്-ലൈന് 6 സിലിണ്ടര് പെട്രോള് എന്ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്പിഎമ്മില് 110 എച്ച്പി പവറും 264 എന്എം ടോര്ക്കുമാണ് എൻജിനിന്റെ ശക്തി. നിസാന്റെ ഇരുപത് വര്ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ടെറിറ്റോറിയല് ആര്മിയില് ലഫ്റ്റനന്റ് കേണല് കൂടിയായ ധോനി ആര്മി ഗ്രീന് കളറിലുള്ള ജൊങ്ക ജന്മനാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു. കടുത്ത വാഹനപ്രേമിയാണ് ധോനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


