Last Updated :19 January 2024, 11:57 pm IST

News Now

ലിവര്‍പൂള്‍: ലിവര്‍പൂളിന്റെ മധ്യനിര താരം ഫിലിപ്പെ കുട്ടീഞ്ഞോയുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് റോഡിയോ റാക്ക്1 ആണ് ബ്രസീലിയന്‍ താരം ബാഴ്‌സയുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സൂപ്പര്‍ താരം നെയ്മറിനെ ബാഴ്‌സയില്‍ തന്നെ നിര്‍ത്തുന്നതിനാണ് കുട്ടീഞ്ഞോയെ ടീമിലെത്തിക്കുന്നതെന്നാണ് സൂചന.

പ്ലേമേക്കര്‍ റോളില്‍ തിളങ്ങുന്ന കുട്ടീഞ്ഞോയ്ക്കായി ബാഴ്‌സലോണ 80 മില്ല്യന്‍ യൂറോയുടെ ഓഫര്‍  നല്‍കിയരുന്നെങ്കിലും ലിവര്‍പൂള്‍ അതു തള്ളിയിരുന്നു. പിന്നീട്, ബാഴ്‌സ ഡയറക്ടര്‍മാര്‍ ലിവര്‍പൂളിലെത്തുകയും പുതിയ ഓഫര്‍ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

അതേസമയം, ലിവര്‍പൂളിന്റെ നിര്‍ണായക കളിക്കാരനായ കുട്ടീഞ്ഞോയെ വിട്ടുനല്‍കാന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് സമ്മതം മൂളിയിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. 25 കാരനായ കുട്ടീഞ്ഞോയ്ക്ക് ലിവര്‍പൂളുമായി 2021 വരെ കരാറുണ്ട്.

ബാഴ്‌സയില്‍ ബ്രസീലിയന്‍ താരങ്ങള്‍ ഇല്ലാത്തത് നെയ്മറിനെ അതൃപ്തനാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കൊടുവിലാണ് താരം ബാഴ്‌സ വിട്ടു പിഎസ്ജിയില്‍ ചേര്‍ന്നേക്കുമെന്ന റൂമറുകള്‍ ശക്തമായത്.

Latest Sports News in Malayalam | Football News | Cricket News | SM