
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ലോക കപ്പുമായി ബന്ധപ്പെട്ട ചര്ച്ചകളാണ് എവിടേയും. ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പതിനഞ്ച് അംഗ ഇന്ത്യന് സംഘത്തില് ആരെല്ലാം ഉണ്ടാവണം എന്നെല്ലാം എല്ലാവരും ചര്ച്ച ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന് നായകനെ മാറ്റുക എന്ന സാധ്യത ആരുടെ മുന്നിലേക്കും എത്തിയില്ല. എന്നാല് ഇന്ത്യന് മുന് താരം അജയ് ജഡേജ പറയുന്നത് ലോക കപ്പില് ധോനി ഇന്ത്യയുടെ ക്യാപ്റ്റനാവണം എന്നാണ്.
ലോക കപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തപ്പോഴായിരുന്നു കോഹ് ലിക്ക് പകരം ധോനിക്ക് നേരെ ജഡേജ വിരല് ചൂണ്ടിയത്.
. ജഡേജയുടെ പ്ലേയിങ് ഇലവന് ആരാധകരെ കുറച്ചൊന്ന് ഞെട്ടിക്കുന്നതാണ്. ധോനിയെ ക്യാപ്റ്റനാക്കിയതിന് പുറമെ, ആര്.അശ്വിനേയും, രവീന്ദ്ര ജഡേജയേയും അദ്ദേഹം തന്റെ ടീമില് ഉള്പ്പെടുത്തുന്നുണ്ട്.
നാല് സ്പിന്നര്മാരാണ് ജഡേജയുടെ ടീമില് ഇടംപിടിച്ചത്. കുല്ദീപ്, ചഹല്, അശ്വിന്, ജഡേജ എന്നിവര്. ഇംഗ്ലണ്ട് ലോക കപ്പിന് വേദിയാവുമ്പോള് നാല് സ്പിന്നര്മാരുടെ സാന്നിധ്യം എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. അജയ് ജഡേജയുടെ പ്ലേയിങ് ഇലവന് ഇങ്ങനെ,
രോഹിത് ശര്മ, ശിഖര് ധവാന്, കെ.എല്.രാഹുല്, വിരാട് കോഹ് ലി, ധോനി(വിക്കറ്റ് കീപ്പര്, ക്യാപ്റ്റന്), പന്ത്, കാര്ത്തിക്, റായിഡു, ഹര്ദിക് പാണ്ഡ്യ, ഭുവി, കുല്ദീപ്, ചഹല്, ബൂമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അശ്വിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


