ഗോവയെ രണ്ടിനെതിരെ ഒരുഗോളിന് പരാജയപ്പെടുത്തി പഞ്ചാബ് സന്തോഷ് ട്രോഫി ഫൈനലില്‍

Last Updated :20 January 2024, 7:59 am IST

News Now


ലുധിയാന: ഗോവയെ രണ്ടിനെതിരെ ഒരുഗോളിന് പരാജയപ്പെടുത്തി പഞ്ചാബ് സന്തോഷ് ട്രോഫി ഫൈനലില്‍. ഹര്‍ജിന്ദര്‍ സിംഗാണ് പഞ്ചാബിനായി വിജയഗോള്‍ നേടിയത്. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ജസ്പ്രീത് പഞ്ചാബിനായി അദ്യഗോള്‍ നേടി. ആദ്യപകുതിയില്‍ വീറോടെ കളിച്ച പഞ്ചാബ് നിരവധി അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.

ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന് ഗോവ ഗോള്‍ തിരിച്ചടിക്കാനായി നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. പകരക്കാരാനായി ഇറങ്ങിയ റൊണാള്‍ഡോ ഒവാരിയോയാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്.

അവസാനനിമിഷം വരെ ഇരുടീമുകളും വീറോടെ പൊരുതിയ മത്സരത്തില്‍ കളിയുടെ അവസാനമിനിറ്റിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്‌. സര്‍വീസസ്- കര്‍ണാടക മത്സരവിജയികളെ പഞ്ചാബ് നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്തോഷ് ട്രോഫി പഞ്ചാബ് ഫൈനലില്‍