
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ഷില്ലോങ് ലജോങിനും എെസ്വാളിനും പിന്നാലെ എെ ലീഗിലെത്തി മികച്ച ഫലങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടിയ വടക്കുകിഴക്കൻ ടീമാണ് നെരോക്ക എഫ്.സി. മണിപ്പൂരിൽ നിന്നുള്ള നെരോക്ക തങ്ങളുടെ ആദ്യ സീസണിൽ തന്നെ എെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി നേട്ടവും സ്വന്തമാക്കിയിരുന്നു. എെലീഗിന്റെ പുതിയ സീസൺ ഈ മാസം 26ന് തുടങ്ങാനിരിക്കേ അവർ പുതിയ പരിശീലന മൈതാനം ഉദ്ഘാടനം ചെയ്തു.

തെക്കൻ ഇംഫാലിലെ ലോയിടങ് സാന്റെ ഗ്രാമത്തിലാണ് ക്ലബ് പുതിയ ട്രെയ്നിങ് ഗ്രൗണ്ട് തുറന്നത്. പ്രകൃതി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഈ മൈതാനത്തനെ വ്യത്യസ്തമാക്കുന്നത്. പരിശീലനത്തിനെത്തുന്ന താരങ്ങൾക്ക് സ്വച്ഛമായ അന്തരീക്ഷം ആത്മവിശ്വാസമേകും. പ്രകൃതിയുടെ സ്വാഭാവികത തകർത്താതെ തന്നെയാണ് ഗ്രൗണ്ട് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആരാധകരുടെ പ്രിയ ടീമായ നെരോക്കയുടെ ട്രെയിനിങ് കാണാൻ ഫുട്ബോൾ പ്രേമികൾ തടിച്ചുകൂടാറുണ്ട്. ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ ആണ് നെരോക്ക ഐ ലീഗ് മത്സരങ്ങൾ കളിക്കുന്നത്. കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഖുമാൻ ലമ്പക് സ്റ്റേഡിയം. ഏതാണ്ട് മുപ്പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് കപ്പാസിറ്റിയുണ്ട്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


