ഹെര്‍നന്റെ കൊച്ചുമകനാണ് മുത്തച്ഛന്റെ ഹോബിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്

ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 8:46 am IST

News Now

100 വയസിലെത്തി നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകന്റെ അടുത്ത് ഹൃദയം തൊടുന്ന വാക്കുകളുമായി മെസി. മെസി ബാഴ്‌സയ്ക്കും അര്‍ജന്റീനക്കും വേണ്ടി നേടിയ 748 ഗോളുകളെ കുറിച്ചും എഴുതി സൂക്ഷിച്ച ഹെര്‍നന്‍ എന്ന ആരാധകനെ തേടിയാണ് മെസിയുടെ വീഡിയോ എത്തിയത്. 

ഹെര്‍നന്റെ കൊച്ചുമകനാണ് മുത്തച്ഛന്റെ ഹോബിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ അര്‍ജന്റീനിയന്‍ നായകന്റെ കരിയറീനെ സൂക്ഷ്മമായി പിന്തുടരുന്ന ആരാധകനെ തേടി മെസി തന്നെയെത്തി. 

ഹെലോ ഹെര്‍നന്‍, ഞാന്‍ നിങ്ങളുടെ കഥ കേട്ടു. നിങ്ങള്‍ ചെയ്തത് പോലെ ഞാന്‍ എന്റെ ഗോളുകളെ കുറിച്ച് എഴുതിയിട്ടേ ഇല്ല. നിങ്ങള്‍ക്ക് എന്റെ വലിയ ആലിംഗനം. എന്റെ ഗോളുകള്‍ പിന്തുടരുന്നതിനും എഴുതി സൂക്ഷിക്കുന്നതിനും നന്ദി. എല്ലാ നന്മയും ഉണ്ടാവട്ടെ, വീഡിയോയില്‍ മെസി പറയുന്നു. 

778 മത്സരങ്ങളില്‍ നിന്നാണ് ബാഴ്‌സയ്ക്ക് വേണ്ടി മെസി 672 ഗോള്‍ നേടിയത്. അര്‍ജന്റീനക്ക് വേണ്ടി മെസി കളിച്ചത് 151 മത്സരങ്ങളില്‍. 76 ഗോളുകളാണ് ദേശിയ കുപ്പായത്തില്‍ മെസിയില്‍ നിന്ന് വന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates