
110 സിക്സുകള്‍; ഷെയ്ന് വാട്സന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു സാംസണ്
ഐപിഎല്ലില്‍ ഏറെ നാളായി ഷെയ്ന് വാട്സന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്
മുംബൈ: ഐപിഎല്ലില്‍ ഏറെ നാളായി ഷെയ്ന് വാട്സന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. രാജസ്ഥാന് റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന താരമായി സഞ്ജു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ 25 പന്തിലാണ് സഞ്ജു അര്‍ധ ശതകം കണ്ടെത്തിയത്. ഹൈദരാബാദിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് 105 സിക്സുകളായിരുന്നു സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഹൈദരാബാദിന് എതിരെ 5 സിക്സുകള്‍ കൂടി സഞ്ജു പറത്തി. ഇതോടെ രാജസ്ഥാന് റോയല്‍സ് കുപ്പായത്തില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്ന സിക്സുകളുടെ എണ്ണം 110 ആയി.
109 സിക്സുകളാണ് ഷെയ്ന് വാട്സന് അടിച്ചു കൂട്ടിയത്
109 സിക്സുകളാണ് രാജസ്ഥാന് റോയല്‍സിനൊപ്പം നിന്ന് ഷെയ്ന് വാട്സന് അടിച്ചു കൂട്ടിയത്. 74 മത്സരങ്ങളാണ് റോയല്‍സിന് വേണ്ടി വാട്സന് കളിച്ചത്. സഞ്ജു സാംസണ് രാജസ്ഥാന് വേണ്ടി 94 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. രാജസ്ഥാന് റോയല്‍സിന് വേണ്ടി 100ന് മുകളില്‍ സിക്സ് പറത്തിയിട്ടുള്ള രണ്ട് താരങ്ങള്‍ സഞ്ജുവും വാട്സനും മാത്രമാണ്.
ഹൈദരാബാദിന് എതിരായ കളിയില്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് സഞ്ജു പ്രധാനമായും ഉന്നമിട്ടത്. ഹൈദരാബാദിന്റെ ഓഫ് സ്പിന്നറിന് എതിരെ മൂന്ന് കൂറ്റന്‍ സിക്സുകളാണ് സഞ്ജു പറത്തിയത്. 27 പന്തില്‍ നിന്ന് 55 റണ്‍സില്‍ നില്‍ക്കെ ഭുവനേശ്വര്‍ കുമാറിന്റെ പന്തിലാണ് ഒടുവില്‍ സഞ്ജു മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

