
News Now
20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

പാരിസ്: ഓണ്ലൈന് സ്റ്റോറിലെത്തിയതിന് പിന്നാലെ സൂപ്പര് താരം മെസിയുടെ പിഎസ്ജി ജേഴ്സി 30 മിനിറ്റില് വിറ്റുതീര്ന്നു. മെസി പിഎസ്ജിയുമായി കരാര് ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്സി വിറ്റു തീര്ന്നത്.
832,000 ജേഴ്സികള് വിറ്റുപോയതായാണ് റിപ്പോര്ട്ട്. ജേഴ്സി വില്പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ് യൂറോയുടെ വരുമാനമാണ് ഇതിലൂടെ പിഎസ്ജിക്കുണ്ടായത്. ഇവിടെ യുവന്റ്സിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറിയതിന് ശേഷമുണ്ടായ ജേഴ്സി വില്പ്പനയിലെ റെക്കോര്ഡ് മെസി മറികടന്നു.
Messi will be paid an annual salary of $41 million at PSG.
â Joe Pompliano (@JoePompliano) August 12, 2021
But in the first 24 hours of his arrival, the club has already sold 832,000 jerseys, bringing in ~$105 million in revenue.
The club keeps around 10%, so that's $10.5 million in profit on the first day.
(Source: MARCA) pic.twitter.com/V3C4iPhXlM
2018ല് റയലില് നിന്ന് ക്രിസ്റ്റിയാനോ യുവന്റ്സിലേക്ക് ചേക്കേറിയപ്പോള് 520,000 ജേഴ്സികള് വിറ്റായിരുന്നു റെക്കോര്ഡ് സൃഷ്ടിച്ചത്. മെസിയുടെ പാരിസിലേക്കുള്ള വരവോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോള് ക്ലബുകളില് പിഎസ്ജി മൂന്നാം സ്ഥാനത്ത് എത്തി.
മാഞ്ചസ്റ്റര് സിറ്റിക്കും ചെല്സിക്കും പിന്നിലാണ് ഇവിടെ പിഎസ്ജിയുടെ സ്ഥാനം. മെസിയുടെ വിടപറയലിന് പിന്നാലെ ബാഴ്സ എട്ടാം സ്ഥാനത്തേക്ക് വീണു. പിഎസ്ജിയില് നിലവില് ഏറ്റവും കൂടുതല് പ്രതിഫലം മെസിക്കാണെന്നാണ് റിപ്പോര്ട്ട്. 29.6 മില്യണ് പൗണ്ട് പ്രതിഫലത്തോടെ നെയ്മര്ക്കും എംബാപ്പെയ്ക്കും മുകളില് ഇവിടെ മെസി എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



