നല്ല ടെസ്റ്റ് കരിയര്‍ കണ്ടെത്താന്‍ കഴിവുള്ള ക്വാളിറ്റി ബൗളര്‍മാരാണ് മുഹമ്മദ് സിറാജും നവ്ദീപ് സെയ്‌നിയും

സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:34 am IST

News Now

മെല്‍ബണ്‍: മുഹമ്മദ് ഷമിക്ക് പകരക്കാരാവാന്‍ പ്രാപ്തരായ രണ്ട് ബൗളര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്ക് ടെസ്റ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സ്മിത്ത് പറഞ്ഞു. 

നല്ല ടെസ്റ്റ് കരിയര്‍ കണ്ടെത്താന്‍ കഴിവുള്ള ക്വാളിറ്റി ബൗളര്‍മാരാണ് മുഹമ്മദ് സിറാജും നവ്ദീപ് സെയ്‌നിയും. ഇഷാന്ത് ശര്‍മയേയും അവര്‍ക്ക് നഷ്ടമാവുന്നു. പരിചയ സമ്പത്തിന്റെ കാര്യത്തിലാണ് അവിടെ ഇന്ത്യക്ക് നഷ്ടം വരുന്നത് എന്നും സ്മിത്ത് പറഞ്ഞു. 

ഇണങ്ങാന്‍ സാധിക്കുക എന്നതാണ് വിഷയം. ലോകത്തിലെ മികച്ച താരങ്ങള്‍ അതാണ് ചെയ്യുന്നത്. അവരില്‍ നിന്നെല്ലാം പഠിക്കാനാണ് എന്റെ ശ്രമം. മുന്‍പോട്ട് പോവുക, ഒരു കളിയില്‍ നിന്ന് അടുത്ത കളിയില്‍ എത്തുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുക, സ്മിത്ത് പറഞ്ഞു. 

ഡിസംബര്‍ 26നാണ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ നാണക്കേടിലേക്ക് വീണ ഇന്ത്യക്ക് മേലാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ സമ്മര്‍ദം. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇടയില്‍ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പരമ്പര നഷ്ടമാവുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മുഹമ്മദ് സിറാജ് ഷമിക്ക് പകരം കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates