
News Now
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

കളിക്കളത്തില് മോശം ഫോമിലൂടെ പോവുകയാണെങ്കിലും ഇന്സ്റ്റഗ്രാമില് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിരാട് കോഹ്ലി. ഇന്സ്റ്റഗ്രാമില് കോഹ് ലിയുടെ ഫോളോവേഴ്സ് 20 കോടി പിന്നിട്ടു.
ഇന്സ്റ്റഗ്രാമില് 20 കോടി ഫോളോവേഴ്സിനെ കണ്ടെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ് ലി. ഇന്സ്റ്റഗ്രാമില് ഏറ്റവും കൂടുതല് ഫോളോവേഴ്സ് ഉള്ള ക്രിക്കറ്റ് താരവും കോഹ്ലി തന്നെയാണ്. 20 കോടി ഫോളോവേഴ്സിലേക്ക് എത്തിയതോടെ വീഡിയോ പങ്കുവെച്ചും ആരാധകരോട് നന്ദി പറഞ്ഞും കോഹ് ലി എത്തി.
ലോകത്തിലെ ഏറ്റവും കൂടുതല് ഇന്സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള കായിക താരങ്ങളില് മൂന്നാമതാണ് കോഹ് ലി. 450 മില്യണ് ഫോളോവേഴ്സുമായി ക്രിസ്റ്റിയാനോ റൊണാള്ഡോയും 333 മില്യണ് ഫോളോവേഴ്സുമായി മെസിയുമാണ് കോഹ് ലിക്ക് മുന്പിലുള്ളത്.
49 മില്യണ് ഫോളോവേഴ്സ് ആണ് ഫെയ്സ്ബുക്കില് കോഹ്ലിക്കുള്ളത്. ട്വിറ്ററില് 48 മില്യണും. ഏഷ്യയില് 20 കോടി ഇന്സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ആദ്യ താരവും കോഹ് ലിയാണ്. ഫെയ്സ്ബുക്കില് നെയ്മറെ മറികടന്നാണ് ഏറ്റവും കൂടുതല് ഫോളേഴ്സിന്റെ ലിസ്റ്റില് കോഹ് ലി മൂന്നാം സ്ഥാനത്തേക്ക് എത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

