29 പന്തില്‍ 61, വിജയ് ഹസാരെയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്

ആറ് ഫോറും നാല് സിക്‌സും പറത്തി സഞ്ജു ക്രീസ് വിടുമ്പോള്‍ സ്‌ട്രൈക്ക്‌റേറ്റ് 210

സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റോബിന്‍ ഉത്തപ്പയും, വിഷ്ണു വിനോദും സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ തകര്‍ത്തടിഞ്ഞ് സഞ്ജു സാംസണ്‍. 29 പന്തില്‍ 61 റണ്‍സ് ആണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

ആറ് ഫോറും നാല് സിക്‌സും പറത്തി സഞ്ജു ക്രീസ് വിടുമ്പോള്‍ സ്‌ട്രൈക്ക്‌റേറ്റ് 210. 41 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് എന്ന നിലയിലാണ് കേരളം. ഓപ്പണര്‍മാരായി ഇറങ്ങിയ റോബിന്‍ ഉത്തപ്പയും, വിഷ്ണു വിനോദും സെഞ്ചുറി കണ്ടെത്തിയതാണ് കേരളത്തെ തുണച്ചത്. 

റോബിന്‍ ഉത്തപ്പ 104 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി 100 റണ്‍സ് നേടി. വിഷ്ണു വിനോദ് 107 പന്തില്‍ നിന്ന് 107 റണ്‍സ് നേടി മടങ്ങി. അഞ്ച് ഫോറും നാല് സിക്‌സുമാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

കേരള സ്‌കോര്‍ 277ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയെ മടക്കിയതിന് പിന്നാലെ പിന്നത്തെ ഡെലിവറിയില്‍ സമാനമായ രീതിയില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റും വീണു. പ്രദീപ് പൂജാറിന്റെ ഡെലിവറിയില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് രണ്ട് പേരും മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

29 പന്തില്‍ 61, വിജയ് ഹസാരെയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്