
30ാം ടെസ്റ്റ് സെഞ്ചുറി; ബ്രാഡ്മാനെ മറികടന്ന് സ്റ്റീവ് സ്മിത്ത്; റണ്‍വേട്ടയില്‍ നാലാമത്
സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 192 പന്തില്‍ നിന്ന് 104 റണ്‍സ് നേടി സ്റ്റീവ് സ്മിത്ത് പുറത്തായി
സിഡ്നി: 30ാം ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തോടെ ഇതിഹാസ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാന് ഒപ്പമെത്തി സ്റ്റീവ് സ്മിത്ത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി തൊട്ടതോടെയാണ് സ്മിത്ത് ഡോണ്‍ ബ്രാഡ്മാനെ മറികടന്നത്.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 192 പന്തില്‍ നിന്ന് 104 റണ്‍സ് നേടി സ്റ്റീവ് സ്മിത്ത് പുറത്തായി. രണ്ട് സിക്സും 11 ഫോറുമാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍ നേടുന്ന കളിക്കാരില്‍ സ്മിത്ത് നാലാം സ്ഥാനത്തേക്കും എത്തി.
Steve Smith overtook both Matthew Hayden and Michael Clarke today! #AUSvSA pic.twitter.com/mZHTktO0Z8
â cricket.com.au (@cricketcomau) January 5, 2023
ഓസ്ട്രേലിയക്കായി 92 ടെസ്റ്റ് കളിച്ചതില്‍ നിന്ന് 8647 റണ്‍സ് ആണ് 60.89 എന്ന ബാറ്റിങ് ശരാശരിയില്‍ സ്മിത്ത് സ്കോര്‍ ചെയ്തത്. റിക്കി പോണ്ടിങ് ആണ് 13,378 റണ്‍സോടെ പട്ടികയില്‍ ഒന്നാമത്. രണ്ടാമത് അലന് ബോര്‍ഡറും മൂന്നാമത് സ്റ്റീവ് വോയും.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഉസ്മാന് ഖവാജയും ഓസ്ട്രേലിയക്കായി സെഞ്ചുറി നേടി. ഇരട്ട ശതകത്തിലേക്ക് ബാറ്റ് വീശുകയാണ് ഖവാജ. ലാബുഷെയ്ന് 79 റണ്‍സും ട്രാവിസ് ഹെഡ് 70 റണ്‍സ് എടുത്തും മടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

