
27 സിക്സര്‍, 30 ബൗണ്ടറികള്‍; 20 ഓവറില്‍ 344 റണ്‍സ്; സിംബാബ്വെ വെടിക്കെട്ട് ; ഇന്ത്യന്‍ റെക്കോര്‍ഡ് ഒലിച്ചുപോയി; വിഡിയോ
മറുപടി ബാറ്റിങിന് ഇറങ്ങിയ ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയവും സിംബാബ്വെ സ്വന്തമാക്കി

നെയ്റോബി: ടി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി സിംബാബ്വെ. ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തിലാണ് ഗാംബിയക്കെതിരേ സിംബാബ്വെയുടെ ചരിത്രനേട്ടം. മത്സരത്തില്‍ സിംബാബ്വെ 290 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 344 റണ്‍സാണ് സിംബാബ്വെ ബാറ്റര്‍മാര്‍ വാരിക്കൂട്ടിയത്. ഇത് ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയി
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡ് ഇതോടെ പഴംകഥയായി. കൂടാതെ ഈ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ ആറിന് 297 റണ്‍സടിച്ച് ഇന്ത്യന്‍ ടീം സ്ഥാപിച്ച റെക്കോഡും സിംബാബ്വെ തിരുത്തി. ടെസ്റ്റ് യോഗ്യതയുള്ള രാജ്യം ടി20-യില്‍ കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടമാണ് ഇന്ത്യയെ മറികടന്ന് സിംബാബ്വെ സ്വന്തമാക്കിയത്. 27 സിക്സറുകളും 30 ബൗണ്ടറികളും സിംബാബ്വെ ഇന്നിങ്സില്‍ പിറന്നു. ഇതും റെക്കോഡാണ്.
#Zimbabwe à¤à¤¾ #WorldRecord ð
— Syed Hussain (@imsyedhussain) October 23, 2024
ð#T20I मà¥à¤ बनाया सबसॠबड़ा सà¥à¤à¥à¤° 344 vs #Gambiað³
ðà¤à¤¾à¤à¤¬à¤¿à¤¯à¤¾ à¤à¥ à¤à¥à¤à¤¦à¤¬à¤¾à¤à¤¼ मà¥à¤¸à¤¾ à¤à¥à¤¬à¤¾à¤°à¤¤à¥à¤¹ नॠT20I à¤à¤¾ सबसॠमà¤à¤¹à¤à¤¾ सà¥à¤ªà¥à¤² डालाठ4-0-93-0 ð¤¦ââï¸
ð#SikandarRaza 43 à¤à¥à¤à¤¦à¥à¤ पर बनाठनाबाद 133* रन - 33 à¤à¥à¤à¤¦à¥à¤ पर बनाया ð¯ (सà¤à¤¯à¥à¤à¥à¤¤ तà¥à¤° पर दà¥à¤¸à¤°à¤¾ सबसॠतà¥à¤à¤¼ T20I शतà¤)⦠pic.twitter.com/re41Swx6tG
മറുപടി ബാറ്റിങിന് ഇറങ്ങിയ ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയവും സിംബാബ്വെ സ്വന്തമാക്കി. ഇത് ടി20 ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജയമെന്ന റെക്കോഡ് നേട്ടവുമായി.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് സിംബാബ്വെയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച റാസ 43 പന്തുകള്‍ നേരിട്ട് 15 സിക്സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20-യില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന റെക്കോഡും ടി20-യില്‍ സെഞ്ച്വറി നേടുന്ന ആദ്യ സിംബാബ്വെ താരമെന്ന നേട്ടവും ഇതോടെ റാസ സ്വന്തമാക്കി. 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റും 19 പന്തില്‍ നിന്ന് 62 റണ്‍സടിച്ച ടി. മറുമാനിയും 17 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്വെ സ്കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



