
ഒറ്റ സെഞ്ച്വറി, '3 റെക്കോര്‍ഡ്'; അഭിഷേക് ശര്‍മ '30 പന്ത് 100 റണ്‍സ്'!
ടി20യില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ഓപ്പണര്‍

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കത്തും ഫോമില്‍ ബാറ്റ് വീശി അഭിഷേക് ശര്‍മ ടി20യില്‍ പുതിയ ചരിത്രമെഴുതി. മത്സരത്തില്‍ 30 പന്തില്‍ സെഞ്ച്വറിയിലെത്തി താരം റെക്കോര്‍ഡുകളും സ്വന്തമാക്കി. 11 സിക്സും 9 ഫോറും സഹിതം അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായി മടങ്ങി.
ഒരു അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി അഭിഷേക് മാറി. മാത്രമല്ല തന്റെ മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കണ്ടെത്തിയ അഭിഷേക് അന്താരാഷ്ട്ര ടി20യില്‍ അതിവേഗം സെഞ്ച്വറിയിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നേടി. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ഒരു താരം അന്താരാഷ്ട്ര ടി20യില്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഭിഷേക് ഡല്‍ഹിയില്‍ സ്വന്തമാക്കി.
WHAT TO READ NEXT

അഭിഷേക്- സഞ്ജു 'മിന്നല്‍'! പരമ്പര തൂത്തുവാരാന്‍ '221' റണ്‍സ്
പവര്‍ പ്ലേയുടെ ആറ് ഓവറില്‍ 22 പന്തില്‍ 76 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 2023ല്‍ 25 പന്തില്‍ 74 റണ്‍സ് അടിച്ച പോര്‍ച്ചുഗലിന്റെ കുല്‍ദീപ് ഘോലിയയുടെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലേക്ക് മാറ്റിയത്.
അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളുടെ റെക്കോര്‍ഡ് പട്ടികയില്‍ അഭിഷേകിന്റെ പ്രകടനം ഇനി നാലാം സ്ഥാനത്ത്. എസ്റ്റോണിയ താരം സഹില്‍ ചൗഹാന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. താരം സൈപ്രസിനെതിരായ പോരാട്ടത്തിലാണ് റെക്കോര്‍ഡ് സെഞ്ച്വറി തൂക്കിയത്.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ബാറ്റര്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അഭിഷേകിന്റെ പേരിലായി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ഇന്ത്യയുടെ രോഹിത് ശര്‍മ എന്നിവര്‍ 35 പന്തില്‍ സെഞ്ച്വറി നേടിയതായിരുന്നു ഇതുവരെ മുന്നില്‍.
WHAT TO READ NEXT

22 പന്തിൽ 57, 35 പന്തിൽ 50... 'ഓപ്പണർ സഞ്ജു'!
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Abhishek Sharma set the Arun Jaitley Stadium on fire with a stunning display of power hitting against Afghanistan in the third T20I on Thursday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


