
4,6,6,6,6, ബ്രെവിസിന്റെ വിളയാട്ടം; ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലെത്തി സച്ചിന്റേയും രോഹിത്തിന്റേയും അഭിനന്ദനം
സച്ചിന്, രോഹിത് എന്നിവരെ ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കും എത്തിച്ചു ബേബി ഡിവില്ലിയേഴ്സിന്റെ ഈ കൂറ്റനടി
മുംബൈ: 4,6,6,6,6...പഞ്ചാബ് കിങ്സിന്റെ രാഹുല്‍ ചഹറിനെ ഡെവാള്‍ഡ് ബ്രെവിസ് നിലം തൊടീക്കാതെ പറത്തിയത് ഇങ്ങനെയായിരുന്നു. സച്ചിന്, രോഹിത് എന്നിവരെ ഡഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കും എത്തിച്ചു ബേബി ഡിവില്ലിയേഴ്സിന്റെ ഈ കൂറ്റനടി.
അഞ്ചാം തോല്‍വിയിലേക്ക് വീണ നിരാശയില്‍ നില്‍ക്കുമ്പോഴും തകര്‍ത്തടിച്ച 18കാരനാണ് മുംബൈ ഇന്ത്യന്‍സിന് ആശ്വാസമാവുന്നത്. 25 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്സും സഹിതം 49 റണ്‍സ് ആണ് ബ്രെവിസ് അടിച്ചെടുത്തത്.
Thats how you appreciate young blood!
â Billa SK 10 (@billa_SK10) April 13, 2022
BABY AB has arrived ...#MIvPBKS #RohitSharma #mipaltan #BabyAB #dewaldbrevis #MumbaiIndians pic.twitter.com/Pi9eQRcjc7
ചഹറിന്റെ സീം വേരിയേഷനിലും കുലുങ്ങാതെ ബ്രെവിസ്
ഡെവാള്‍ഡ് ബ്രെവിസിന്റെ കൂറ്റനടികളെ അനുമോദിക്കാനായി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സപ്പോര്‍ട്ട് സ്റ്റാഫിലെ സച്ചിന് ടെണ്ടുല്‍ക്കര്‍, ജയവര്‍ധനെ, റോബിന് സിങ് എന്നിവര്‍ ടൈം ഔട്ടിന് ഇടയില്‍ ഗ്രൗണ്ടിലേക്ക് എത്തി. നിറഞ്ഞ ചിരിയോടെ ഇവര്‍ ഗ്രൗണ്ടില്‍ നിന്ന് ബ്രെവിസുമായി സംസാരിച്ചു.
9ാം ഓവറില്‍ തിലക് വര്‍ണ ആദ്യ ഡെലിവറിയില്‍ സിംഗിള്‍ എടുത്ത് ബ്രെവിസിന് സ്ട്രൈക്ക് നല്കി. രണ്ടാമത്തെ ഡെലിവറിയില്‍ ചഹറിന്റെ തലയ്ക്ക് മുകളിലൂടെ ബ്രെവിസ് ബൗണ്ടറി നേടി. പിന്നെ വന്ന നാല് ഡെലിവറികള്‍ ഡീപ് മിഡ് വിക്കറ്റിലൂടേയും ലോങ് ഓണിലൂടേയും ബ്രെവിസ് ഗ്യാലറിയിലെത്തിച്ചു. ചഹറിന്റെ സീം വേരിയേഷനുകള്‍ക്കും ഇവിടെ സൗത്ത് ആഫ്രിക്കന്‍ യുവ താരത്തിന് തടയിടാന്‍ കഴിഞ്ഞില്ല.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

