47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ
കരീബിയൻ പ്രീമിയർ ലീഗിൽ മിന്നും ബൗളിങുമായി ദക്ഷിണാഫ്രിക്ക ലെഗ് സ്പിന്നർ

ഗയാന: 47ാം വയസിലും വിസ്മയ ബൗളിങുമായി ദക്ഷിണാഫ്രിക്ക ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ അദ്ഭുതങ്ങൾ തീർക്കുന്നത് തുടരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം താരം 17 റൺസ് വഴങ്ങി പിഴുതത് 5 വിക്കറ്റുകൾ! ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡും താരം സ്ഥാപിച്ചു. ടി20 ഫോർമാറ്റിൽ ഒരു മത്സരത്തിൽ 5 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായമുള്ള താരമായി ഇതോടെ ഇമ്രാൻ താഹിർ മാറി.
കഴിഞ്ഞ വർഷം 46ാം വയസിൽ 5 വിക്കറ്റെടുത്ത് റെക്കോർഡിട്ട താരം സ്വന്തം റെക്കോർഡ് തന്നെയാണ് തിരുത്തിയത്. കഴിഞ്ഞ സീസണിൽ ആൻ്വിഗ ആൻ ബാർബുഡ ഫാൽക്കൺസിനെതിരായ പോരാട്ടത്തിലാണ് താരം 46ാം വയസിൽ 5 വിക്കറ്റ് പ്രകടനം പുറത്തെടുത്തത്.
സിപിഎല്ലിൽ സെന്റ് ലൂസിയ കിങ്സിനെതിരായ പോരാട്ടത്തിൽ ആമസോൺ വാരിയേഴ്സിനു വേണ്ടിയാണ് താരത്തിന്റെ മിന്നും ബൗളിങ്. താരത്തിന്റെ കിടുക്കാച്ചി ബൗളിങിനു മുന്നിൽ സെന്റ് ലൂസിയ ബാറ്റിങ് നിര വെറും 119 റൺസിൽ പുറത്തായി.
WHAT TO READ NEXT

'ഒരു മാറ്റവും ഇല്ല, അല്ലേ'! പാകിസ്ഥാൻ വെറും 133 റൺസിൽ ഓൾ ഔട്ട്
43 റണ്‍സെടുത്ത കാമില്‍ പൂരാനും 35 റണ്‍സെടുത്ത ഓബ്യുസ് പിനാറും മാത്രമാണ് സെന്റ് ലൂസിയയ്ക്കായി തിളങ്ങിയത്. ഇമ്രാന്‍ താഹിറിന്റെ മികച്ച ബൗളിങിന മുന്നില്‍ സെന്റ് ലൂസിയ ബാറ്റിങ് നിര 18.5 ഓവറില്‍ 119 റണ്‍സില്‍ പുറത്താകുകയായിരുന്നു.
ഗയാന ആമസോണ്‍ വാരിയേഴ്‌സ് 18.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. 4 വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ഗയാനയ്ക്കായി ഗ്ലെന്‍ ഫിലിപ്‌സ് (37), ക്വിന്റിന്‍ സാംപ്‌സന്‍ (37) എന്നിവര്‍ തിളങ്ങി. ഷായ് ഹോപ് 21 റണ്‍സെടുത്തു. വെറും 11 പന്തില്‍ 5 സിക്‌സും ഒരു ഫോറും സഹിതമാണ് ക്വിന്റിന്‍ സാംപ്‌സന്‍ പുറത്താകാതെ 37 റണ്‍സ് വാരി ടീമിനെ ജയത്തിലെത്തിച്ചത്.
WHAT TO READ NEXT

'5 ഗോൾ' അത് ബാഴ്സലോണയ്ക്ക് നിർബന്ധാ! ജയിച്ചു കയറി ആഴ്സണൽ, ലിവർപൂൾ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
At 47, when most of his contemporaries have retired, Imran Tahir continues to marvel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



