
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

ദുബായ്: ഐപിഎല്ലില് 50 അര്ധ ശതകങ്ങള് പിന്നിട്ട് സണ്റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്ണര്. കിങ്സ് ഇലവന് പഞ്ചാബിനെതിരെ ബെയര്സ്റ്റോയ്ക്കൊപ്പം നിന്ന് റെക്കോര്ഡ് കൂട്ടുകെട്ട് പടുത്തുയര്ത്തിയതിന് ഇടയിലാണ് മറ്റൊരു വ്യക്തിഗത നേട്ടം കൂടി വാര്ണറെ തേടിയെത്തിയത്.
ഐപിഎല്ലില് ആദ്യമായി 50 അര്ധ ശതകങ്ങള് പിന്നിടുന്ന വ്യക്തി എന്ന നേട്ടമാണ് വാര്ണര് ഇവിടെ സ്വന്തമാക്കിയത്. 132 ഐപിഎല്ലില് ഇന്നിങ്സുകളില് നിന്നാണ് വാര്ണറുടെ ഈ നേട്ടം എന്നത് ഓസീസ് താരത്തിന്റെ സ്ഥിരതയും വ്യക്തമാക്കുന്നു. കിങ്സ് ഇലവന് പഞ്ചാബിനെതിരെ തന്റെ തുടരെയുള്ള 9ാം അര്ധ ശതകവുമാണ് വാര്ണര് ഇവിടെ സ്വന്തമാക്കിയത്.
42 അര്ധ ശതകവുമായി വിരാട് കോഹ് ലിയാണ് വാര്ണര്ക്ക് പിന്നിലുള്ളത്. ഇതിന് കോഹ് ലിക്ക് വേണ്ടിവന്നത് 174 ഇന്നിങ്സും. 39 അര്ധ ശതകങ്ങളുമായി രോഹിത് ശര്മയും, സുരേഷ് റെയ്നയുമാണ് ലിസ്റ്റില് പിന്നെയുള്ളവര്. 147 ഇന്നിങ്സില് നിന്ന് 38 അര്ധ ശതകമാണ് ഡിവില്ലിയേഴ്സിന്റെ പേരിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



