
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

കെന്നിങ്ടണ്: ഇംഗ്ലണ്ട് മുന്പില് വെച്ച 111 റണ്സ് 10 വിക്കറ്റും കയ്യില് വെച്ച് ചെയ്സ് ചെയ്ത് ജയിച്ചതിന് പിന്നാലെ ഹൃദയം തൊട്ട് ശിഖര് ധവാന്. രോഹിത് ശര്മയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ട്വീറ്റാണ് മത്സരശേഷം ധവാനില് നിന്ന് വന്നത്.
9 വര്ഷമായി. രോഹിത്തുമായുള്ള ബന്ധം ഇപ്പോഴും ദൃഡമാണ്. ഈ ഗംഭീര ജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള് എന്നാണ് ധവാന് ട്വിറ്ററില് കുറിച്ചത്. ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന സമയം രോഹിത്തിന് ഒപ്പമുള്ള ഫോട്ടോയും ധവാന് ഇവിടെ പങ്കുവെക്കുന്നു.
9 years on, the bond is still strong @ImRo45 Congratulations to the Team India for the spectacular victory #IndVsEng #ODISeries pic.twitter.com/eWiQvCP3zq
â Shikhar Dhawan (@SDhawan25) July 12, 2022
2013 ചാമ്പ്യന്സ് ട്രോഫിയിലാണ് രോഹിത്-ധവാന് ഓപ്പണിങ് സഖ്യം ആദ്യമായി ഇറങ്ങുന്നത്. ഏകദിനത്തില് 5000 റണ്സ് കണ്ടെത്തുന്ന നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ടായും രോഹിത്-ധവാന് സഖ്യം മാറി. സച്ചിനും ഗാംഗുലിക്കും ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ഓപ്പണിങ് സഖ്യമാണ് രോഹിത്തിന്റേയും ധവാന്റേയും.
ധവാനും ഞാനും ഒരുപാട് മത്സരങ്ങള് ഒരുമിച്ച് കളിച്ചു. ഞങ്ങള് പരസ്പരം നന്നായി മനസിലാക്കുന്നു. എന്താണ് ധവാന് ടീമിനായി ചെയ്യാനാവുക എന്ന് ഞങ്ങള്ക്കറിയാം. വളരെ പരിചയസമ്പത്തുള്ള താരമാണ് ധവാന് എന്നും മത്സരത്തിന് ശേഷം രോഹിത് ശര്മ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


