
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ പിന്നെയെല്ലാം ഐപിഎല്‍ ഫൈനലാണ്: പൊള്ളാര്‍ഡ്
'ഫൈനലില്‍ സമ്മര്‍ദമാണ്. എല്ലാവരിലും ആ സമ്മര്‍ദമുണ്ടാവും. തെറ്റ് പറ്റാതെ നോക്കുക, ജയിക്കുക എന്നാണ് ആഗ്രഹിക്കുക'

ദുബായ്: ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് ഐപിഎല്‍ ആണെന്ന് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്‍പാണ് പൊള്ളാര്‍ഡിന്റെ വാക്കുകള്‍.
ഫൈനലില്‍ സമ്മര്‍ദമാണ്. എല്ലാവരിലും ആ സമ്മര്‍ദമുണ്ടാവും. തെറ്റ് പറ്റാതെ നോക്കുക, ജയിക്കുക എന്നാണ് ആഗ്രഹിക്കുക. എന്നാല്‍ ഫൈനലും സാധാരണ മത്സരം പോലെ കണ്ട് ശ്രമിക്കുക. സ്വയം ആസ്വദിച്ച് കളിക്കുക, മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ പൊള്ളാര്‍ഡ് പറയുന്നു.
ഫൈനല്‍ കാണാന്‍ കാണികളില്ല. എന്നാല്‍ അതിന്റെ തീവ്രത അനുഭവിക്കണം. ഇത് ഐപിഎല്‍ ഫൈനലാണ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഏറ്റവും വലുതാണ് ഐപിഎല്‍ ആണെന്നും പൊള്ളാര്‍ഡ് ചൂണ്ടിക്കാണിച്ചു. നാല് വട്ടം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടാണ് മുംബൈ വരുന്നത്. ഡല്‍ഹിയുടേത് ആദ്യ ഐപിഎല്‍ ഫൈനലും.
ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് മുംബൈ ഫൈനല്‍ ഉറപ്പിച്ചത്. ഡല്‍ഹിക്കെതിരെ ടൂര്‍ണമെന്റില്‍ മൂന്ന് വട്ടം വന്നപ്പോഴും ജയം മുംബൈക്കൊപ്പം നിന്നു. മറ്റൊരു ക്രിക്കറ്റ് മത്സരം എന്ന നിലയില്‍ മാത്രമാവും ഐപിഎല്ലിനെ പരിഗണിക്കുക എന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും


