
ലോകകപ്പടക്കം നേട്ടങ്ങള്‍; അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി തലപ്പത്ത് തുടരും
2026 വരെ കരാര്‍ നീട്ടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ തലവനായി അജിത് അഗാര്‍ക്കര്‍ തുടരും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയർമാൻ പദവിയിലുള്ള അഗാര്‍ക്കറുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.
2023 ജൂലൈയിലാണ് അഗാര്‍ക്കര്‍ സ്ഥാനത്തെത്തിയത്. 2023ലെ ലോകകപ്പ് ഫൈനല്‍, 2024ലെ ടി20 ലോകകപ്പ് നേട്ടം, 2024ലെ ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം എന്നിവ അഗാര്‍ക്കറുടെ കാലത്താണ്. ഈ നേട്ടങ്ങളുടെ മികവാണ് സ്ഥാനം നീട്ടാനുള്ള തീരുമാനത്തിനു പിന്നില്‍.
അഗാര്‍ക്കര്‍ തലവനായ കമ്മിറ്റിയില്‍ എസ്എസ് ദാസ്, സുബ്രതോ ബാനര്‍ജി, അജയ് രാത്ര, എസ് ശരത് എന്നിവരും അംഗങ്ങളാണ്. ഇവരില്‍ ആരെ നിലനിര്‍ത്തും ഒഴിവാക്കും എന്നതു സംബന്ധിച്ചു അടുത്ത മാസം ചേരുന്ന വാര്‍ഷിക യോഗത്തില്‍ അറിയാം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
BCCI has reportedly extended Ajit Agarkar's tenure as chairman of the senior men's selection committee till June 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




