
രണ്ട് വര്‍ഷത്തെ ഇടവേള; റസ്സല്‍ വീണ്ടും വിന്‍ഡീസ് ടി20 ടീമില്‍
2021ലെ ലോകകപ്പിനു ശേഷം ആദ്യമാണ് താരം ടീമിലെത്തുന്നത്. ടി10 പോരാട്ടത്തില്‍ നിലവില്‍ കളിക്കുന്ന റസ്സല്‍ മികച്ച ഫോമിലാണ്

ഗയാന: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ടീം പ്രഖ്യാപനം. റോവ്മന്‍ പവലാണ് ടീം ക്യാപ്റ്റന്‍. ജോസ് ബട്‌ലര്‍ നായകനായ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ വിന്‍ഡീസ് കളിക്കുന്നത്. ഏകദിന പരമ്പര വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
ബിഗ് ഹിറ്ററും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആന്ദ്ര റസ്സല്‍ ടീമില്‍ തിരിച്ചെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ ടീമിലേക്കുള്ള വരവ്. 2021ലെ ലോകകപ്പിനു ശേഷം ആദ്യമാണ് താരം ടീമിലെത്തുന്നത്. ടി10 പോരാട്ടത്തില്‍ നിലവില്‍ കളിക്കുന്ന റസ്സല്‍ മികച്ച ഫോമിലാണ്.
നിക്കോളാസ് പുരാന്‍, ജാസന്‍ ഹോള്‍ഡര്‍ എന്നിവരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സ്പിന്നര്‍ ഗുഡാകേഷ് മോട്ടിയും ടീമില്‍ ഇടം കണ്ടു.
വിന്‍ഡീസ് ടീം: റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), ഷായ് ഹോപ്, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജാസന്‍ ഹോള്‍ഡര്‍, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ഗുഡാകേഷ് മോട്ടി, നിക്കോളാസ് പുരാന്‍, ആന്ദ്ര റസ്സല്‍, ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ്, റൊമാരിയോ ഷെഫേര്‍ഡ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
