കലി പൂണ്ട് രാഹുല്‍ ദ്രാവിഡ്, ഇതുവരെ കാണാത്ത രൂപം; വൈറലായി വീഡിയോ

വെള്ളിയാഴ്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ നിമിഷ നേരം കൊണ്ട് വൈറലായി

രാഹുല്‍ ദ്രാവിഡ്/വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:42 am IST

ഐപിഎല്‍ 14ാം സീസണിന്റെ ആരവം ഉയര്‍ന്നപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമായി നിന്നത് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡാണ്. ഇതുവരെ കാണാത്ത രാഹുല്‍ ദ്രാവിഡാണ് ഇത്തവണ ആരാധകരുടെ മുന്‍പിലേക്ക് ഈ പരസ്യത്തിലൂടെ എത്തിയത്. 

ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി നില്‍ക്കെ കലി പൂണ്ട ദ്രാവിഡ് ബാറ്റുമായി മറ്റ് വണ്ടികള്‍ തകര്‍ക്കുന്നതാണ് വീഡിയോ. വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ നിമിഷ നേരം കൊണ്ട് വൈറലായി. 

ദ്രാവിഡിന്റെ ഇതുവരെ കാണാത്ത രൂപം എന്ന് പറഞ്ഞാണ് വിരാട് കോഹ് ലി വീഡിയോ പങ്കുവെച്ചത്. ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്നാണ് കലിപ്പില്‍ ദ്രാവിഡ് അലറുന്നത്. ഇതോടെ രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now