ആ ചുംബനങ്ങള്‍ ഏറ്റെടുത്ത് ആരാധകരും; കോഹ്ലി - അനുഷ്ക വിഡിയോ വൈറല്‍
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഇരുവരും തമ്മിലുള്ള മനോഹരമായ നിമിഷവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള തകര്‍പ്പന്‍ ജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ വിരാട് കോഹ്ലി (kohli)ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്കയ്ക്ക് 'ഫ്ളൈയിങ് കിസ്' നല്കുന്ന വിഡിയോ വൈറല്‍. ആര്‍സിബി തങ്ങളുടെ നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ കോഹ്ലിയെയും ടീമിനെയും പിന്തുണയ്ക്കാന്‍ അനുഷ്കയും എത്തിയിരുന്നു.
മത്സരത്തില്‍ വിജയിച്ച ശേഷം സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് കൈവീശി കാണിക്കുമ്പോഴാണ് കോഹ്ലി അനുഷ്കയെയും കണ്ടത്. പിന്നെ കാമറകള്‍ക്ക് മുന്നില്‍ കോഹ്ലി അനുഷ്കയെ നോക്കി ഫ്ളൈയിങ് കിസ് നല്‍കുകയായിരുന്നു. ഇതിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. വിഡിയോയില്‍ കോഹ്ലിയെ നോക്കി അനുഷ്കയും 'ഫ്ളൈയിങ് കിസ്' നല്‍കുന്നത് കാണാം.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഇരുവരും തമ്മിലുള്ള മനോഹരമായ നിമിഷവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മത്സരത്തില്‍ ജയത്തോടെ ടൂര്‍ണമെന്റില്‍ ശക്തമായ കുതിപ്പ് തുടരുന്ന ആര്‍സിബി ക്വാളിഫയര്‍ 1നായി തയാറെടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



