
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലിമ: സൗത്ത് അമേരിക്കന് ലോകകപ്പ് ക്വാളിഫയറില് ജയം തുടര്ന്ന് അര്ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് മെസിയും കൂട്ടരും തകര്ത്തു. മെസി 90 മിനിറ്റും കളിച്ച മത്സരത്തില് ആധികാരികമായിരുന്നു അര്ജന്റീനയുടെ ജയം.
2020ലെ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള് നാല് കളിയില് നിന്ന് 10 പോയിന്റോടെ അര്ജന്റീന അവസാനിപ്പിച്ചു. മെസി ഗോള് വല കുലുക്കിയില്ലെങ്കിലും രണ്ടാം ഗോള് മാര്ട്ടിനെസ് വലയില് എത്തിച്ചത് മെസിയുടെ പാസില് നിന്നാണ്. നികോളാസ് ഗോണ്സാലസില് നിന്നായിരുന്നു ആദ്യ ഗോള്.
രണ്ട വട്ടം ഗോള് വല കുലുക്കാനുള്ള അവസരം മെസിയുടെ മുന്പില് വന്നെങ്കിലും പെഡ്രോ ഗല്ലെസെ നിഷേധിച്ചു. രണ്ടാം പകുതിയിലായിരുന്നു ലീഡ് ഉയര്ത്താനുള്ള മെസിയുടെ ആക്രമണം. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില് ഗോള് വല കുലുക്കാന് പെറു ശ്രമിച്ചെങ്കിലും മുന്നേറ്റ നിരയിലെ പോരായ്മ തിരിച്ചടിയായി.
Lautaro Martinez gets in behind and doubles Argentinaâs World Cup qualifying lead vs. Peru in Lima
â Planet Fútbol (@si_soccer) November 18, 2020
(via @MovistarDeporPe) pic.twitter.com/m86Yk4OKDq
രണ്ട് ഫ്രീകിക്കുകളോടെ ഗോള് വല കുലുക്കുന്നതിന് അടുത്തേക്ക് പെറുവിന് എത്താനായിരുന്നു എന്നാല് ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. രണ്ടാം പകുതിയില് അര്ജന്റീന സൃഷ്ടിച്ച പ്രതിരോധം തകര്ക്കാനാവാതെ വന്നതോടെ കളി ഏകപക്ഷീയമായി. 2004ന് ശേഷം ആദ്യമായാണ് പെറുവില് അര്ജന്റീന ജയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

