
4 കിരീടം കിട്ടില്ല! ആഴ്സണലിന്റെ 'സ്വപ്ന കപ്പലില്‍' ആദ്യ തുള വീഴ്ത്തി സിറ്റി; കരബാവോ കപ്പ് പിടിച്ചെടുത്ത് ഗ്വാര്‍ഡിയോളയും പിള്ളേരും
ഫൈനലില്‍ 2-0ത്തിന് വിജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: സീസണില്‍ നാല് കിരീടങ്ങളെന്ന ആഴ്സണലിന്റെ സ്വപ്ന കപ്പലില്‍ ആദ്യ തുള വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. കരബാവോ കപ്പ് ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം പിടിച്ചെടുത്തു. പെപ് ഗ്വാര്‍ഡിയോള ശിഷ്യനായ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് നല്കിയ സീസണിലെ ആദ്യ ഷോക്ക്. ഗണ്ണേഴ്സിനു മുന്നില്‍ ഇനി ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീട ലക്ഷ്യങ്ങളാണുള്ളത്.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ഗണ്ണേഴ്സിനെ കരബാവോ ഫൈനലില്‍ വീഴ്ത്തിയത്. യുവ താരം നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ജയവും കിരീടവും സമ്മാനിച്ചത്.
കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് തുടരെ രണ്ട് ഗോളുകള്‍ ഒറെയ്ലി നേടിയത്. കളിയുടെ 60, 64 മിനിറ്റുകളിലാണ് ആഴ്സണലിനെ ഞെട്ടിച്ചത്. ഈ ഇരട്ട പ്രഹരത്തില്‍ നിന്നു പിന്നീട് ഗണ്ണേഴ്സിനു തിരിച്ചെത്താന്‍ സാധിച്ചില്ല.
ഗോൾ കീപ്പർ കെപ അരിസബലഗയുടെ അബദ്ധമാണ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നതിലേക്ക് നയിച്ചത്. പിന്നാലെ രണ്ടാം ഗോളും വന്നത് ഗണ്ണേഴ്സിനെ സമ്മർദ്ദത്തിലാക്കി.
ആഴ്സണല്‍ നിലവില്‍ 70 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും അവരുണ്ട്. എഫ്എ കപ്പിലും അവര്‍ ക്വാര്‍ട്ടറിലാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Arsenal's push for a historic season hit its first roadblock as Man City punished their mistakes in the Carabao Cup final
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




