
വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി
ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീട പോര് മുറുകുന്നു. ഒന്നാമതുള്ള ബാഴ്സലോണയും രണ്ടാമതുള്ള റയല്‍ മാഡ്രിഡും തമ്മില്‍ 4 പോയിന്റ് വ്യത്യാസം മാത്രം. ഇന്നലെ ഇരു ടീമുകളും വിജയിച്ചു കയറി. മാഡ്രിഡ് നാട്ടങ്കത്തില്‍ റയല്‍ മാഡ്രിഡ് 3-2നു അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി. ബാഴ്സലോണ മറുപടിയില്ലാത്ത ഒറ്റ ഗോളിനു റയോ വല്ലക്കാനോയേയും പരാജയപ്പെടുത്തി. 29 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സലോണയ്ക്ക് 73 പോയിന്റും റയലിന് 69 പോയിന്റും.
വിനിഷ്യസ് ജൂനിയര്‍ നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമുള്ള റയലിന്റെ തിരിച്ചു വരവ്. 77ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വര്‍ഡെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായെങ്കിലും പത്ത് പേരുമായി കളിച്ച റയലിന്റെ ജയം തടുക്കാന്‍ അത്ലറ്റിക്കോയ്ക്ക് സാധിച്ചില്ല.
33ാം മിനിറ്റില്‍ അഡെമോല ലുക്മാനിലൂടെ അത്ലറ്റിക്കോ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് റയല്‍ മൂന്ന് ഗോളുകളും നേടിയത്. 52ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വിനിഷ്യസ് വലയിലാക്കി ടീമിനു സമനില സമ്മാനിച്ചു. പിന്നാലെ 3 മിനിറ്റിനുള്ളില്‍ വാല്‍വര്‍ഡെ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ 66ാം മിനിറ്റില്‍ അത്ലറ്റിക്കോ മൊളിനയിലൂടെ റയലിനൊപ്പമെത്തി. 72ാം മിനിറ്റില്‍ വിനിഷ്യസ് വീണ്ടും വല ചലിപ്പിച്ച് ടീമിന്റെ ജയം ഉറപ്പാക്കി. ലീഡ് ഉറപ്പിച്ച് 5 മിനിറ്റിനിടെ വാല്‍വര്‍ഡെ ചുവപ്പ് വാങ്ങി പുറത്തായി 10 പേരുമായി ചുരുങ്ങേണ്ടി വന്നെങ്കിലും ലീഡ് വിട്ടുകൊടുക്കാന്‍ റയല്‍ തയ്യാറായില്ല.
ബാഴ്സലോണ ഹോം പോരാട്ടത്തിലാണ് ജയം സ്വന്തമാക്കിയത്. 24ാം മിനിറ്റില്‍ റൊണാള്‍ഡോ അരൗഹോ നേടിയ ഗോളാണ് ബാഴ്സലോണയ്ക്ക് ജയമൊരുക്കിയത്. പിന്നീട് ഗോള്‍ നേടാന്‍ കറ്റാലന്‍ സംഘത്തിനായില്ലെങ്കിലും ജയം കൈവിടാതെ അവര്‍ 3 പോയിന്റുകള്‍ ഉറപ്പിച്ചു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Vinicius Junior scored twice as Real Madrid came from behind to beat Atletico Madrid 3-2 in a thrilling derby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




