'ഓടി ചെന്ന് പറ'; കുൽവന്തിനെ ഗ്രൗണ്ടിലേക്ക് തള്ളിവിട്ട് നെഹ്റ; അടുത്ത പന്തിൽ മാജിക്, ഒപ്പം വിമർശനവും (വിഡിയോ)

നെഹ്റയുടെ പ്രവർത്തി താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ആരാധകരുടെ വിമർശനം.

Ashish Nehra
Ashish Nehra’s Dugout Outburst Goes Viral as Tactical Move Sparks Key Wicket in GT Win.Special arrangement
Edited by :JOICE MON D L
Last Updated :13 ഏപ്രിൽ 2026, 3:02 pm IST

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 7 വിക്കറ്റിനു ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. ലഖ്‌നൗ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഗുജറാത്ത് 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നിരുന്നു. എന്നാൽ, മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ നടത്തിയ ബുദ്ധിപരമായ നീക്കമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ലഖ്‌നൗ ഇന്നിങ്സിന്റെ അവസാന ഓവറിനിടെയാണ് സംഭവം നടന്നത്. ഫീൽഡിൽ തന്ത്രപരമായ ചില മാറ്റങ്ങൾ വരുത്തണമെന്ന് നെഹ്റ മനസിലാക്കി. ഉടൻ തന്നെ ആ വിവരം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ അറിയിക്കാൻ പകരക്കാരനായി ബൗണ്ടറി ലൈനിൽ നിന്നിരുന്ന കുൽവന്ത് ഖെജ്രോലിയ ചുമതലപ്പെടുത്തി.

നെഹ്റ ഡ​ഗൗട്ടിൽ ഉണ്ടായിരുന്ന കുൽവന്തിനെ തള്ളി ഗ്രൗണ്ടിലേക്ക് വിടുകയും ചെയ്തു. നെഹ്റയുടെ പ്രവർത്തി താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ആരാധകരുടെ വിമർശനം.

എന്നാൽ, നെഹ്റയുടെ നിർദ്ദേശം മനസിലാക്കിയ ശുഭ്മാന്‍ ഗിൽ ഫീൽഡിൽ വേണ്ട മാറ്റങ്ങൾ വരുത്തി. തൊട്ടടുത്ത പന്തിൽ തന്നെ ലക്നൗവിന്റെ ജോർജ് ലിൻഡയെ പുറത്താക്കുകയും ചെയ്തു. അശോക് ശർമ എറിഞ്ഞ സ്ലോ ഫുൾ ടോസ് പന്ത് കണക്ട് ചെയ്യാൻ ലിൻഡയ്ക്ക് കഴിഞ്ഞില്ല. കൂറ്റനടിക്ക് ജോർജ് ലിൻഡ ശ്രമിച്ചെങ്കിലും പന്ത് ഷാരൂഖ് ഖാന്റെ കയ്യിൽ ഒതുങ്ങുക ആയിരുന്നു.

നെഹ്റയുടെ നിർദ്ദേശം ഫലപ്രദമായതോടെ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്താൻ ഗുജറാത്തിന് കഴിഞ്ഞു. അതേ സമയം, നെഹ്റ താരത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മത്സരത്തിന്റെ സമ്മർദ്ദത്തിൽ സംഭവിച്ചതാകും എന്നുമാണ് ക്രിക്കറ്റ് നീരീക്ഷകർ പറയുന്നത്.

News Now

Summary

Ashish Nehra’s Dugout Outburst Goes Viral as Tactical Move Sparks Key Wicket in GT Win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics