
നീണ്ട കാത്തിരിപ്പിന് വിരാമം; ചരിത്രമെഴുതി ആഷ്‌ലി ബാര്‍ടി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കന്നി മുത്തം
നീണ്ട കാത്തിരിപ്പിന് വിരാമം; ചരിത്രമെഴുതി ആഷ്‌ലി ബാര്‍ടി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കന്നി മുത്തം
മെല്‍ബണ്‍: അട്ടിമറികള്‍ക്കൊന്നും ഒരവസരവും നല്‍കിയില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നാട്ടുകാരിയും ലോക ഒന്നാം നമ്പര്‍ താരവുമായ ആഷ്‌ലി ബാര്‍ടിക്ക് തന്നെ. ഫൈനലില്‍ അമേരിക്കയുടെ ഡാനിയേലെ കോളിന്‍സിനെ വീഴ്ത്തിയാണ് ബാര്‍ടി കന്നി ഓസ്‌ട്രേലിയന്‍ കിരീടത്തില്‍ മുത്തമിട്ടത്.
രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് ബാര്‍ടി അനായാസം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കോളിന്‍സിന്റെ മുന്നേറ്റം കണ്ടു. 5-1 എന്ന നിലയില്‍ കോളിന്‍സ് മുന്നില്‍ നിന്നു. അവിടെ നിന്ന് അവിശ്വസനീയ കുതിപ്പാണ് ബാര്‍ടി നടത്തിയത്. ടൈബ്രേക്കറിലേക്ക് മത്സരം നീട്ടിയ ഓസ്‌ട്രേലിയന്‍ താരം പിന്നീട് ഒരു പഴുതും അനുവദിക്കാതെ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 6-3, 7-6 (7-2).
Win a Grand Slam on home soil? Completed it mate @ashbarty defeats Danielle Collins 6-3 7-6(2) to become the #AO2022 womenâs singles champion.
â #AusOpen (@AustralianOpen) January 29, 2022
: @wwos @espn @eurosport @wowowtennis #AusOpen pic.twitter.com/TwXQ9GACBS
മോല്‍ബണിലെ ലോര്‍ഡ് ലോവര്‍ അരീനയില്‍ ചരിത്രമെഴുതിയാണ് ബാര്‍ടിയുടെ കിരീടധാരണം. ഫൈനല്‍ പ്രവേശം തന്നെ അപൂര്‍വ നേട്ടമാക്കി മാറ്റിയ ബാര്‍ടി പിന്നാലെ കിരീട നേട്ടത്തോടെ മറ്റൊരു ചരിത്രവും ഒപ്പം ചേര്‍ത്തു. 1978ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടമാണ് ബാര്‍ടി സ്വന്തമാക്കിയത്. 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഫൈനലിലേക്ക് മുന്നേറുന്നത്. 1980ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം.
2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിള്‍ഡണും നേടിയ ബാര്‍ടിക്ക് ഒടുവില്‍ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



