
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ കോച്ചായി ആഷ് ലി വെസ്റ്റ് വുഡിനെ നിയമിച്ചു. ഈ സീസണ് അവസാനം വരെയാണ് നിയമനമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. ഡേവിഡ് കറ്റാലയ്ക്ക് പകരമാണ് പുതിയ കോച്ചായി ആഷ്ലി എത്തുന്നത്.
The Club is delighted to confirm the appointment of Ashley Westwood who will take charge as Head Coach of the first team until the end of the current campaign ð¡ðµ
— Kerala Blasters FC (@KeralaBlasters) March 27, 2026
Welcome to the Blasters, Ashley! ð#KeralaBlasters #KBFC #YennumYellow #SwagathamAshley pic.twitter.com/0eoqadW8Yz
WHAT TO READ NEXT

ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്മാരെ സൂക്ഷിക്കുക!
പ്രകടനം മോശമായതോടെ ഒഴിവാക്കാന്‍ ക്ലബ്ബും ഒഴിവാകാന്‍ കറ്റാലയും തീരുമാനിച്ചിരുന്നു. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെയാണ് കറ്റാലയെ പരീശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന തീരുമാനത്തിലേക്ക് ടീം എത്തിയത്.
WHAT TO READ NEXT

ഐപിഎല്ലിന് നാളെ തുടക്കം, ഇത്തവണ ഉദ്ഘാടന ചടങ്ങുകളില്ല, കാരണം ഇതാണ്
കറ്റാലയുടെ തുടക്കം നന്നായിരുന്നു. സൂപ്പര്‍ കപ്പില്‍ ആദ്യ രണ്ടു കളികളും ജയിച്ച ടീം നോക്കൗട്ടില്‍ മുംബൈ സിറ്റി എഫ്സിയോട് ഒരു ഗോളിനു തോറ്റെങ്കിലും പ്രകടനം മോശമല്ലായിരുന്നു. ഐഎസ്എല്‍ 12 ാം സീസണ് പ്രതിസന്ധിയിലാകുകയും വൈകുകയും ചെയ്തതോടെ കറ്റാലയുടെ 'ടീം' പൊളിഞ്ഞു! അഡ്രിയന്‍ ലൂണയും ഹെസൂസ് ഹിമെനെയും നോവ സദൂയിയുമൊക്കെ ടീം വിട്ടു. സൂപ്പര്‍ കപ്പില്‍ തിളങ്ങിയ കോള്‍ദോ ഒബെയ്റ്റയെപ്പോലെയുള്ള പുത്തന്‍ വിദേശ താരങ്ങളും ഐഎസ്എല്‍ നടക്കില്ലെന്നു ഭയന്ന് ഇന്ത്യ വിട്ടു. ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതും മികച്ച വിദേശ താരങ്ങളെ കണ്ടെത്താന്‍ കഴിയാതെ വന്നതും കറ്റാലയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
Summary
Ashley Westwood Appointed as the New Head Coach of Kerala Blasters
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



