
മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം; ആഷ്ടൻ ആഗറിന് കോവിഡ്; ഓസ്ട്രേലിയക്ക് തിരിച്ചടി
ലാഹോറിൽ ഏകദിന മത്സരം തുടങ്ങുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്
ലാഹോർ: പകിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ഓസ്ട്രേലിയൻ ടീമിന് വീണ്ടും തിരിച്ചടി. പരമ്പരയിലെ ആദ്യ മത്സരം ഇന്നാണ്. പോരാട്ടം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഓസീസ് താരം ആഷ്ടൻ ആഗറിന് കോവിഡ് സ്ഥിരീകരിച്ചു.
ലാഹോറിൽ ഏകദിന മത്സരം തുടങ്ങുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഓസീസ് താരമാണ് ആഗർ. നേരത്തെ ജോഷ് ഇംഗ്ലിസും കോവിഡ് പോസിറ്റീവാണെന്ന് വാർത്ത വന്നിരുന്നു. ഇതോടെ ഇരു താരങ്ങൾക്കും ഏകദിന പരമ്പരയിൽ കളിക്കാനാകില്ല. ഇരുവരും ഐസൊലേഷനിലാണ്.
കഴിഞ്ഞ ദിവസം മിച്ചൽ മാർഷിന് പരിക്ക് കാരണം പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒറ്റയടിക്ക് മൂന്ന് താരങ്ങളുടെ സേവനം ടീമിന് നഷ്ടമായതോട ഓസ്ട്രേലിയയ്ക്ക് 14 അംഗങ്ങളിൽ നിന്ന് വേണം അവരുടെ അന്തിമ ഇലവനെ തിരഞ്ഞെടുക്കാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
