News Now
മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

ധരംശാല: കരിയറിലെ 100ാം ടെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കളറാക്കി. നിര്‍ണായകമായ അഞ്ച് വിക്കറ്റുകള്‍ നേടി ടീമിനു ഇന്നിങ്‌സ് ജയം സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.
100ാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ സ്പിന്നര്‍മാര്‍ക്കൊപ്പം ഇനി അശ്വിനും. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ നേരത്തെ തങ്ങളുടെ 100ാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. സമാന നേട്ടത്തിലെത്തുന്ന താരമായി അശ്വിന്‍ മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കരിയറില്‍ അശ്വിന്റെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡും സമീപ കാലത്ത് അശ്വിന്‍ നേടിയിരുന്നു. കുംബ്ലെയെയാണ് അശ്വിന്‍ പിന്നിലാക്കിയത്.
ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ തവണ 5 വിക്കറ്റുകളെന്ന നേട്ടത്തില്‍ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 67 തവണായണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. വോണ്‍ 37 വണ നേട്ടത്തില്‍.
അശ്വിന്‍ 36 തവണ അഞ്ച് വിക്കറ്റുകള്‍ പിഴുതു. നിലവില്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുമായി അശ്വിന്‍ 36വിക്കറ്റുകളുടെ നേട്ടെ പങ്കിടുന്നു.
WHAT TO READ NEXT

'റൂട്ടി'ലാവാതെ ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



