പത്ത് സെക്കന്‍ഡിന് 12 ലക്ഷം രൂപ!, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ പണക്കിലുക്കം

വര്‍ഷങ്ങളായി ക്രിക്കറ്റ് മത്സരങ്ങളിലെ ഭൂരിഭാഗം പരസ്യ വരുമാനങ്ങളും ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍നിന്നായിരുന്നു

Asia cup: At Rs 12L/10 secs, India-Pak match tops advertisers’ bill
ഇന്ത്യ- പാക് ആരാധകർ പിടിഐ
Edited by :Amal Joy
Last Updated :13 സെപ്റ്റംബർ 2025, 10:35 am IST

ന്യൂഡല്‍ഹി: ഏഷ്യകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിച്ച് കമ്പനികള്‍. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്, ക്രിക്കറ്റ് സംപ്രേഷണത്തിലെ പരസ്യ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ്, ഏഷ്യാ കപ്പിലെ പരസ്യ സ്ലോട്ടുകള്‍ വന്‍ തുകയ്ക്കു വിറ്റു പോയത്.

വര്‍ഷങ്ങളായി ക്രിക്കറ്റ് മത്സരങ്ങളിലെ ഭൂരിഭാഗം പരസ്യ വരുമാനങ്ങളും ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍നിന്നായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നീക്കം ക്രിക്കറ്റ് വിപണിയെ കാര്യമായി ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള എല്ലാ പരസ്യ ഇന്‍വെന്ററിയും ബ്രോഡ്കാസ്റ്റര്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചത്തെ ഇന്ത്യ- പാക് മത്സരത്തില്‍ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ സ്ലോട്ട് 12 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ ഇന്ത്യാ പാക് മത്സരം ബഹിഷ്കരിക്കണമെന്നു ചില വിഭാഗങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ സ്ലോട്ടുകള്‍ നേടുന്നതിന് വന്‍ ബ്രാന്‍ഡുകള്‍ മുന്നിലുണ്ടായിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ എല്ലാവരും കാണുന്നു, മത്സരത്തിലെ 10 സെക്കന്‍ഡ് സ്ലോട്ടിന് 20 ലക്ഷം രൂപ നല്‍കുന്നത് മൂല്യവത്താണ്, തൊണ്ണൂറുകളില്‍ ക്രിക്കറ്റ് പരസ്യ മേഖലയില്‍ ആധിപത്യം സ്ഥാപിച്ച പരസ്യ സംവിധായകന്‍ പ്രഹ്ലാദ് കക്കര്‍ പറഞ്ഞു. നിങ്ങളുടെ ടാക്‌സി ഡ്രൈവര്‍ പോലും ഈ മത്സരം കാണാന്‍ സമയം കണ്ടെത്തും, ആളുകള്‍ ഇത് കാണുന്നു, കാരണം ഇത് അവരുടെ കണ്ണില്‍ ഒരു മത്സരത്തിനപ്പുറം ഒരു വികാരമാണ് - അദ്ദേഹം പറഞ്ഞു.

News Now

Summary

Asia cup: At Rs 12L/10 secs, India-Pak match tops advertisers’ bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates