
ഏഷ്യകപ്പ്: തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഷെഫാലി, ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ

ദുബൈ: ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സ്മൃതി മന്ധാനയും മികച്ച സ്‌കോര്‍ നേടി. ഇരുവരും 12.5 ഓവറില്‍ 129 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്.
പ്രബോദയാണ് ഷെഫാലിയെ പുറത്താക്കിയത്. 14മത്തെ ഓവറില്‍ സ്മൃതി റണ്‍ ഔട്ടായി. 13.4 ഓവറില്‍ 132 ന് 2 എന്ന നിലയില്‍ എത്തിയ ഇന്ത്യയ്ക്കായി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(14), റിച്ച ഘോഷ്(17), ദീപ്തി ശര്‍മ(5), ഭാരതി(2), ഗുനാലന്‍(15), എന്നിവരും സ്‌കോര്‍ ചെയ്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





