
'കപ്പയും മീനും വേണോയെന്ന് ചോദിച്ചാണ് വീഴ്ത്തിയത്'; ട്രിനിഡാഡില്‍ മലയാളികള്‍ക്കൊപ്പം സഞ്ജു സാംസണ്
'വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഒരു ചേട്ടന് എന്നെ വീഴ്ത്തിയത്'
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ രസകരമായ സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ കരീബിയന്‍ മണ്ണില്‍ നിന്ന് വരുന്നത്.
ട്രിനിഡാഡില്‍ എത്തിയ ഉടനെ കപ്പയും മീനും വേണോ എന്ന് ചോദിച്ചുള്ള വിളിയോടെയാണ് മലയാളി സ്വീകരിച്ചത് എന്നാണ് സഞ്ജു പറയുന്നത്. രണ്ട് മലയാളികള്‍ക്കൊപ്പം ഇരുന്ന് സ്റ്റേഡിയത്തില്‍ നിന്ന് സഞ്ജുവാണ് വീഡിയോ പിടിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് പരിശീലനം തടസപ്പെട്ടപ്പോഴാണ് ഇത്...
Sanju Samson interacting with fans from WI
â Sanju Samson Fan Page (@SanjuSamsonFP) July 21, 2022
This guy is so simple #SanjuSamson | @IamSanjuSamson | @SanjuSamsonFP pic.twitter.com/KND5b84LoG
ഞാന്‍ ഇവിടെ ട്രിനിഡാഡിലുണ്ട്. നമ്മുടെ ചേട്ടന്മാര് കൂടെയുണ്ട്. വളരെ സന്തോഷം. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ചാണ് ഒരു ചേട്ടന് എന്നെ വീഴ്ത്തിയത്. കരീബിയനിലെ ആദ്യ അനുഭവം അതാണ് എന്നും സഞ്ജു വീഡിയോയില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



